ad

Ticker

6/recent/ticker-posts

പൗരത്വ ഭേദഗതി നിയമം അറബിക്കടലിൽ എന്ന മുദ്രാവാക്യവുമായി എൽ ഡി എഫ് കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാവുംപുറം മുതൽ വളാഞ്ചേരി വരെ നൈറ്റ്‌ മാർച്ച്‌ സംഘടിപ്പിച്ചു

വളാഞ്ചേരി : രാജ്യത്തെ മതത്തിന്റെ പേരിൽ വെട്ടിമുറിക്കാനുള്ള സംഘ പരിവാർ അജണ്ടക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകി കൊണ്ടാണ് നൂറു കണക്കിന് ആളുകൾ തീ പന്തവും കയ്യിലേന്തി പ്രതിഷേധത്തിൽ അണി ചേർന്നത്. ആർ എസ് എസ് കാപാലികർ തെരുവിലിട്ട് കുത്തിക്കൊന്ന സ കൊട്ടീരി നാരായണന്റെ ഓർമ്മകൾ ഇരമ്പുന്ന കാവുംപുറം അങ്ങാടിയിൽ നിന്നാണ് നൈറ്റ് മാർച്ച്‌ ആരംഭിച്ചത്. ദേശീയപാതയിലൂടെ കടന്നു പോയ നൈറ്റ് മാർച്ചിന് അഭിവാദ്യങ്ങൾ അർപ്പിക്കാൻ ആളുകൾ റോഡരികിൽ തടിച്ചു കൂടി.സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ എം സ്വരാജ്, ഡോ. കെ ടി ജലീൽ എം എൽ എ, സ്ഥാനാർഥി കെ എസ് ഹംസ, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം വി പി സാനു , വി പി സക്കറിയ, കെ പി ശങ്കരൻ, അഷറഫലി കാളിയത്ത്, എം ജയരാജൻ, കെ കെ ഫൈസൽ തങ്ങൾ, ഷെരീഫ് പാലോളി തുടങ്ങി എൽ ഡി എഫിന്റെ പ്രമുഖ നേതാക്കളും പ്രവർത്തകരും മാർച്ചിൽ അണിനിരന്നു. മാർച്ചിന് സമാപനം കുറിച്ചു കൊണ്ട് വളാഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് പൊതുയോഗവും സംഘടിപ്പിച്ചിരുന്നു.പ്രതിഷേധ പൊതുയോഗം എം സ്വരാജ് ഉത്ഘാടനം ചെയ്തു. കെ പി ശങ്കരൻ അധ്യക്ഷനായി. സ്ഥാനാർഥി കെ എസ് ഹംസ, ഡോ. കെ ടി ജലീൽ എം എൽ എ, വി പി സാനു എന്നിവർ സംസാരിച്ചു

Post a Comment

0 Comments