ad

Ticker

6/recent/ticker-posts

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാടാമ്പുഴ യൂണിറ്റ് സംഘടിപ്പിച്ച കാടാമ്പുഴ ഷോപ്പിംഗ് ഫെസ്റ്റിവൽ 2024ൻ്റെ മെഗാ നറുക്കെടുപ്പും കുടുംബ സംഗമവും കലാവിരുന്നും കാടാമ്പുഴ ടൂസ്റ്റാർ ടർഫ് ഓഡിറ്റോറിയത്തിൽ നടന്നു.

കാടാമ്പുഴ യൂണിറ്റ് പ്രസിഡന്റ് പി.പി.ബഷീറിൻ്റെ അധ്യക്ഷതയിൽ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ടും മലപ്പുറം ജില്ലാ പ്രസിഡണ്ടുമായ പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. 2024-26 വർഷത്തേക്ക് തെരഞ്ഞെടുത്ത ജില്ലാ ഭാരവാഹികൾക്ക് സ്വീകരണം നൽകി. അൽദാൻ ഖുബ്ബൂസ് MD തയ്യിൽ സിദ്ദീഖ്, കാടാമ്പുഴ മൂസ്സ ഹാജി കെ.സി. കുഞ്ഞുട്ടി എന്നിവരെ ആദരിച്ചു. പുളിക്കൽ ഷറഫുദ്ദീനെ ഉപഹാരം നൽകി. കാടാമ്പുഴ ഷോപ്പിംഗ് ഫെസ്റ്റിവൽ 2024ലൂടെ ലഭിച്ച ഫണ്ടുപയോഗിച്ച് ആറ് കുടുംബങ്ങൾക്ക് സഹായം നൽകി. ദീർഘകാലം കാടാമ്പുഴയിൽ വ്യാപാരികളായിരുന്ന മുതിർന്ന വ്യാപാരികളെ ആദരിച്ചു. SSLC, +2 പരീക്ഷയിലും, പൊതു പരീക്ഷകളിലും വിജയിച്ച വ്യാപാരികളുടേയും സ്റ്റാഫുകളുടേയും മക്കളെ അനുമോദിച്ചു. കാടാമ്പുഴയിലെ മുതിർന്ന ഡ്രൈവർമാരെ ആദരിച്ചു. വർഷങ്ങളായി കാടാമ്പുഴയിലെ വ്യാപാര സ്ഥാപനങ്ങളിൽ തുടർച്ചയായി സേവനം ചെയ്ത് വരുന്ന സ്റ്റാഫുകളെ ചുമട്ട് തൊഴിലാളികളേയും ആദരിച്ച് ഉപഹാരം നൽകി. കുടുംബ സംഗമവേദിയിൽ വെച്ച് ഷോപ്പിംഗ് ഫെസ്റ്റിവൽ നറുക്കെടുപ്പ് നടത്തുകയും ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വേദിയിൽ വെച്ച് തന്നെ വിതരണം ചെയ്യുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി എം.കുഞ്ഞിമുഹമ്മദ്, ട്രഷറർ നൗഷാദ് കളപ്പാടൻ, മാറാക്കര പഞ്ചായത്ത് പ്രസിഡണ്ട് സജിത നന്നേങ്ങാടൻ, കാടാമ്പുഴ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ടി.ബിനേഷ് കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഒ.പി. കുഞ്ഞിമുഹമ്മദ്, ബ്ലോക്ക് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ OK സുബൈർ, ഏകോപന സമിതിയുടെ ജില്ലാ ഭാരവാഹികളായ പി.എ. ബാവ ,പി ടി.എസ് മുസ്സു, ഇ.പ്രകാശ്, വിനോദ് പി .മേനോൻ ,കണായടത്ത് ബഷീർ, നാസർ ടെക്നൊ, അബ്ദുൾ ഹക്കീം ചങ്കരത്ത്, സിബി വയലിൽ, കോട്ടക്കൽ മണ്ഡലം പ്രസിഡണ്ട് ലൗലി മുഹമ്മദ്, യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി അക്രം ചുണ്ടയിൽ, യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് താജുദ്ദീൻ ഉറുമാഞ്ചേരി, വനിതാ വിംഗ് ജില്ലാ പ്രസിഡണ്ട് ജമീല ഇസുദ്ദീൻ, സജ്ന ടീച്ചർ, നിമിഷ പ്രദീപ്, നെയ്യത്തൂർ കുഞ്ഞിപ്പ, പാറമ്മൽ റഷീദ്, അഡ്വ.ജാബിർ, വി.മധുസൂദനൻ, എ.പി.മൊയ്തീൻ കുട്ടി മാസ്റ്റർ, വെട്ടിക്കാടൻ ഷെഫീഖ് മാസ്റ്റർ, എം.അഹമ്മദ് മാസ്റ്റർ, കെ.പി.സുരേന്ദ്രൻ, കെ.പി.രമേശ്, കുഞ്ഞിമൊയ്തു ഹാജി, അലവി കാടാമ്പുഴ, കാടാമ്പുഴ മോഹനൻ, നൂറുൽ ഹസ്സൻ, പുളിക്കൽ കുഞ്ഞാവ ഹാജി, എസ്.ആർ റഷീദ് കോട്ടക്കൽ, ഷാനു കോട്ടക്കൽ,പുല്ലാട്ടിൽ മുഹമ്മദ്, പള്ളിമാലിൽ മുഹമ്മദലി, എ.പി.മമ്മുണ്ണി, ഹംസക്കുട്ടി, ചന്ദ്ര പ്രഭു, യൂസഫ് ഹാജി, പി.കെ.എം.സമീർ, തനിമ നൗഫൽ, അബൂബക്കർ മെട്രോ, ഷെരീഫ് ഹൈലൈറ്റ്, കുട്ടിപ്പ സഫ എന്നിവർ പ്രസംഗിച്ചു. പ്രമുഖ ട്രെയിനറും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ലാ സെക്രട്ടറിയുമായി ഹക്കീം ചങ്കരത്തിൻ്റെ കുടുംബ ക്ലാസ്സും അസിസ്റ്റൻ്റ് ഹെൽത്ത് ഇൻസ്പെക്ടർ ഷഹനയുടെ ക്ലാസ്സും നടന്നു. കാടാമ്പുഴ യൂണിറ്റ് ജനറൽ സെക്രട്ടറി കെ.പി.എ ജമാലുദ്ദീൻ സ്വാഗതം പറഞ്ഞു. ട്രഷറർ നീലിമ വേലായുധൻ നന്ദി പറഞ്ഞു 

Post a Comment

0 Comments