മലപ്പുറം : രാവിലെ പത്ത് മണിക്ക് ഖവ്വാലി സദസ്സോടുകൂടി പരിപാടികൾ ആരംഭിക്കും. ശാഹ് മുഹമ്മദ് നജ്മുദ്ദീൻ ജീലാനി വിഷയാവതരണം നടത്തും. ഉച്ചക്ക് നടക്കുന്ന കുടുംബവേദിയിൽ ഉസ്താദ് അബ്ബാസ് ഫൈസി വഴിക്കടവ് മുഖ്യപ്രഭാഷണം നിർവ്വഹിക്കും. മൂന്ന് മണിക്ക് നടക്കുന്ന മാസിക പ്രകാശന ചടങ്ങ് അഡ്വ. കെ എൻ എ ഖാദർ ഉത്ഘാടനം ചെയ്യും. സയ്യിദ് ഉമർ ബൽഫഖി തങ്ങൾ മാസിക പ്രകാശനം നിർവ്വഹിക്കും. എഴുത്തുകാരൻ പി സുരേന്ദ്രൻ പ്രഭാഷണം നടത്തും. മുഹമ്മദ് അസ്ലം ഹുദവി കോഡൂർ അധ്യക്ഷത വഹിക്കും. എസ് എ മൗലവി, ശാഹ് സയ്യിദ് ശറഫുദ്ദീൻ ജീലാനി, മുഹമ്മദ് ജാനിഷ് പടപ്പറമ്പ്, അബ്ദുൽ മജീദ് മുസ്‌ലിയാർ വഴിക്കടവ്, ഇബ്രാഹീം ബാഖവി പുല്ലൂർ,അബ്ദുൽ വഹാബ് ഹുദവി പയ്യനാട്, ശാഹ് സാദിഖ് ജീലാനി വലമ്പൂർ, അബ്ദുൽ മജീദ് ഹാജി കോട്ടക്കൽ തുടങ്ങിയവർ പങ്കെടുക്കും. മഗ്‌രിബ് നമസ്കാര ശേഷം ഹദിയ മജ്‌ലിസ് നടക്കും
0 Comments