ad

Ticker

6/recent/ticker-posts

ജില്ലാ ബധിര ലീഗ് ഫുട്ബോൾ ടൂർണമെന്റ് പെരിന്തൽമണ്ണ ഫ്രണ്ട്‌സ് ഡഫ് ക്ലബ്ബ് ചാമ്പ്യന്മാർ


 മലപ്പുറം ജില്ലാ ബധിര സ്പോർട്സ് കൗണ്സിലിന്റെയും കോട്ടക്കൽ ഹെലൻ കെല്ലർ വെൽഫയർ ഡഫ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ കോട്ടക്കൽ കുറുക്കത്തണി അലിഫ് മൂഡ് കോർട്ടിൽ വെച്ചു നടന്ന നാലാമത് ജില്ലാ ബധിര ലീഗ് ഫുട്ബോൾ ടൂർണമെന്റിൽ പെരിന്തൽമണ്ണ ഫ്രണ്ട്‌സ് സ്പോർട്സ് ആൻഡ് വെൽഫെയർ ക്ലബ്ബ് ഓഫ് ദി ഡഫ് ജേതാക്കളായി. കോട്ടക്കൽ ഹെലൻ കെല്ലർ ഡഫ് ക്ലബ്ബ് രണ്ടാം സ്ഥാനവും എടപ്പാൾ പൊന്നാനി താലൂക്ക് ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഓഫ് ദി ഡഫ് മൂന്നാം സ്ഥാനവും നേടി. ജില്ലയിലെ 7 ബധിര ക്ലബ്ബുകൾ പ കെടുത്തു. വിജയികൾക്ക് ജില്ലാ ബധിര സ്‌പോർട്‌സ് കൗണ്സിൽ പ്രസിഡന്റ് എ മുജീബ് റഹ്‌മാൻ ട്രോഫികൾ വിതരണം ചെയ്തു. ചടങ്ങിൽ അബ്ദുൽ വഹാബ് കെ, സെബാസ്റ്റ്യൻ കെ, റിയസുദ്ധീൻ കെ, മുനാസ് പി, മുഹമ്മദ് അബ്ദുൽ സലിം, ജാബിർ, മുഹമ്മദ് സിയാദ്, മുഹമ്മദ് അസ്‌ലം തുടങ്ങിയവർ പ്രസംഗിച്ചു

Post a Comment

0 Comments