ad

Ticker

6/recent/ticker-posts

പ്രേംനസീർ സുഹൃത് സമിതി - അരീക്കൽ ആയൂർവേദ ആശുപത്രി മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച പ്രാദേശിക വാർത്താ ചാനൽ അവാർഡ് മലയാളം ടെലിവിഷന്

തിരുവനന്തപുരം :ആറാമത് പ്രേംനസീർ സുഹൃത് സമിതി - അരീക്കൽ ആയൂർ വേദാശുപത്രി പത്ര-ദൃശ്യ മാധ്യമ പുരസ്ക്കാരങ്ങൾ ജൂറി ചെയർമാൻ എസ്. ആർ. ശക്തിധരൻ പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.മികച്ച പ്രാദേശിക വാർത്താ ചാനൽ അവാർഡ് മലയാളം ടെലിവിഷന്‍ അർഹമായി. സമഗ്ര സംഭാവനക്കുള്ള ദൃശ്യ മാധ്യമ പുരസ്കാര ത്തിന് ഡോ:അരുൺ കുമാർ ( റിപ്പോർട്ടർ ടി.വി.), സമഗ്രസംഭാവനക്കുള്ള മാധ്യമ ന്യൂസ് ഫോട്ടോഗ്രാഫി പുരസ്ക്കാരം റിങ്കുരാജ് മട്ടാഞ്ചേരി (മനോരമ) എന്നിവർക്ക് സമർപ്പിക്കും.പ്രൈം റൗണ്ട് അപ്പ് ന്യൂസ് അവതാരകൻ - ഹാഷ്മി താജ് ഇബ്രാഹിം(24ന്യൂസ് ) സാമൂഹ്യ പ്രതിബദ്ധത റിപ്പോർട്ടർ ലെസ്ലി ജോൺ ( കൈരളി ന്യൂസ് ) ,അന്വേഷണാത്മക ക റിപ്പോർട്ടർ റോഷി പാൽ ( റിപ്പോട്ടർ ടി.വി ) ന്യൂസ് ചനൽ ജനംടി.വി,പ്രാദേശിക ചാനൽ മലയാളം ടെലിവിഷൻ എന്നിവരാണ് പുരസ്ക്കാരത്തിനർഹരായവർ.ആഗസ്റ്റ് അവസാനം തിരുവനന്തപുരത്ത് സ്പീക്കർ എ.എൻ. ഷംസീർ പുരസ്ക്കാരങ്ങൾ സമർപ്പിക്കുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. ജൂറി മെമ്പർ മായാ ശ്രീകുമാർ, അരീക്കൽ ആയുർവേദ ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോക്ടർ സ്മിത്ത് കുമാർ, ഗോപൻ ശാസ്തമംഗലം എന്നിവരും പുരസ്കാര പ്രഖ്യാപനത്തിൽ പങ്കെടുത്തു

Post a Comment

0 Comments