കാസർകോട് : കലാലയങ്ങളിൽ കലാപം സൃഷ്‌ടിക്കുന്ന വിദ്യാർത്ഥികൾക്ക് സംരക്ഷണം നൽകുകയും മർദ്ദനമേറ്റ അധ്യാപകനെതിരെ കേസ്സെടുക്കുകയും ചെയ്യുന്ന ഭരണാധികാരികൾ രാജ്യദ്രോഹമാണ് ചെയ്യുന്നതെന്ന് ഗാന്ധി ദർശൻ വേദി കാസർകോട് നിയോജക മണ്ഡലം കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു. മർദ്ദനമേറ്റ അദ്ധ്യാപകനെതിരെ കേസെടുക്കുകയും, വിദ്യാർത്ഥികളെ ശാസിച്ച പ്രിൻസിപ്പലിന് റിട്ടയർമെന്റ് ആനുകൂല്യങ്ങൾ നൽകാതെ ദ്രോഹിക്കയും ചെയ്യുന്ന ഭരണകൂടം നൽകുന്ന സന്ദേശം പ്രതിലോമകരമാണ്. രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി യുവജനങ്ങളെ വഴിതെറ്റിക്കുന്ന സമീപനം ഭരണാധികാരികൾ ഉപേക്ഷിക്കണം. ഡി സി സി ഓഫീസിൽ വെച്ച് നടന്ന പ്രവർത്തക കൺവെൻഷൻ സംസ്ഥാന ഉപാദ്ധ്യക്ഷ ഡോ.പി.വി. പുഷ്പജ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ ചെയർമാൻ രാഘവൻ കുളങ്ങര അദ്ധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, കെ.ഖാലിദ്, ചന്ദ്രൻ ഞാണിക്കടവ്, സി.എച്ച് വിജയൻ, ശ്രീജ പുരുഷോത്തമൻ, ഉസ്മാൻ കടവത്ത്, രാജൻ ആയമ്പാറ, ഉദ്ദേശ് കുമാർ, ജയരാമൻ പി തുടങ്ങിയവർ സംസാരിച്ചു. നിയോജക മണ്ഡലം ഭാരവാഹികളായി ഉസ്മാൻ കടവത്ത് (ചെയർ), റഫീഖ് നായമ്മാർമൂല, കെ രമണി (വൈസ്. ചെയർ), പീതാംബരൻ പാടി (ജന. സെക്ര), വിനോദ് കുമാർ ഇ, മേഴ്സി സി.ജെ (ജോ. സെക്ര.), പുഷ്പവല്ലി സി. കെ (ട്രഷറർ.) എന്നിവരെ തെരഞ്ഞെടുത്തു. വിനോദ് കുമാർ ഇ നന്ദി പറഞ്ഞു
മലയാളം ടെലിവിഷൻ 9497344550
0 Comments