ad

Ticker

6/recent/ticker-posts

100 വനിതകൾക്ക് ഇലക്ട്രിക് ഓട്ടോറിക്ഷകൾ ;ലയൺ സ് ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം താക്കോൽദാനം നിർവഹിച്ചു.

കോട്ടയം : ലയൺസ് 318 ബി യുടെ ആഭിമുഖ്യത്തിൽ 100 വനിതകൾക്ക് നൽകുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ വിതരണം കോട്ടയം ലയൺസ് ഡിസ്ട്രിക്ട് ഓഫീസിൽ നടന്നു.മഹീന്ദ്ര ട്രെയോ ഇലക്ട്രിക് ഓട്ടോറിക്ഷകളാണ് നൽകിയത് .വനിതകളെ സ്വയം പര്യാപ്തരാക്കുക എന്നതാണ് 'ഷീ ഓട്ടോ' പദ്ധതിയിലൂടെ ലയൺസ് ലക്ഷ്യമിടുന്നത്.ഉദ്ഘാടനത്തോടനുബന്ധിച്ച് 3 ഓട്ടോറിക്ഷകൾ ദിവ്യ വൈക്കം, രമ്യ തിരുവല്ല, സവിത കോട്ടയം എന്നിവർ ഏറ്റുവാങ്ങി. മറ്റു വാഹനങ്ങൾ കോട്ടയം ആലപ്പുഴ പത്തനംതിട്ട മേഖലയിലുള്ള ലയൺസ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടക്കും. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം താക്കോൽദാനം നിർവഹിച്ചു .ക്യാബിനറ്റ് സെക്രട്ടറി വി കെ സജീവ്, ട്രഷറർ സുരേഷ് ജെയിംസ് വഞ്ചിപ്പാലം, പിആർഓ എം പി രമേഷ് കുമാർ, പ്രിൻസിപ്പൽ അഡ്വൈസർ ബൈജുവി പിള്ള, കോഡിനേറ്റർമാരായ സാറാമ്മ ബേബൻ,തോമസ് കരിക്കിനേത്ത് എന്നിവർ സംസാരിച്ചു.

Post a Comment

0 Comments