നീരേറ്റുപുറം : വയനാട് പ്രകൃതിദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് പമ്പ ജലോത്സവ സമിതിയുടെയും നീരേറ്റുപുറം പമ്പാ ബോട്ട് റേസ് ക്ലബിന്റെയും നേതൃത്വത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും മെഴുകുതിരി തെളിയിച്ചു അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് നടന്ന ചടങ്ങിൽ ജലോത്സവ സമിതി വൈസ് പ്രസിഡന്റ് രാജശേഖരൻ നായർ അധ്യക്ഷ വഹിച്ചു.വർക്കിംഗ് പ്രസിഡണ്ട് വിക്ടർ ടി തോമസ് ഉദ്ഘാടനം ചെയ്തു.മുൻസിപ്പൽ കൗൺസിലർ ശ്രീനിവാസ് പുറയാട്ട് അനുശോചന സന്ദേശം നല്കി. അനിൽ സി.ഉഷസ്,സെക്രട്ടറി പൊന്നൂസ് ജോസഫ്, തോമസ് വർഗീസ്,സജി കൂടാരത്തിൽ,ഡോ. ജോൺസൺ വി ഇടിക്കുള, സന്തോഷ് ചാത്തങ്കരി, ,ബിനു ജോർജ്, ചെറിയാൻ പൂവക്കാട്, ഓമനക്കുട്ടൻ എംജി, അഞ്ചുകൊച്ചേരി എന്നിവർ പ്രസംഗിച്ചു. സാധ്യമായ സഹായങ്ങൾ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ദുരിത ബാധിത പ്രദേശങ്ങളില്‍ എത്തിക്കാൻ തീരുമാനിച്ചു
0 Comments