വലിയകുന്ന് : ഇരിമ്പിളിയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൂർവവിദ്യാർത്ഥി ബാച്ചുകളുടെ പ്രതിനിധി സംഗമത്തിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും കോട്ടക്കൽ എം.എൽ.എ പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു.പി. ടി. എ പ്രസിഡന്റ് വി. ടി അമീർ അധ്യക്ഷത വഹിച്ചു. ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ടി ഷഹനാസ് മാസ്റ്റർ മുഖ്യാതിഥിയായി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.സി.എ നൂർ, ബ്ലോക്ക് പഞ്ചായത്ത് വികസന സമിതി ചെയർപേഴ്സൺ ആയിഷ ചിറ്റകത്ത് ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ. മുഹമ്മദലി, മെറീഷ് ടി. പി, സഫീദ ബേബി, നാസർ ഇരിമ്പിളിയം, വിനു പുല്ലാനൂർ,മുൻ എ. ഇ. ഒ കൃഷ്ണദാസ് മാസ്റ്റർ, ശരീഫ് പാലോളി ,എം. വി വിജയകുമാർ,മുകുന്ദൻ മാസ്റ്റർ,കെ.അഷ്റഫലി, പി.ടി.എ എക്സിക്യൂട്ടീവ് മെമ്പർമാരായ യൂസഫ്, ബാബു, കെ. ശരിഫ്, കെ രാജൻ ,എന്നിവർ സംസാരിച്ചു. ചടങ്ങിൽ സ്കൂൾ ബസ് ഫണ്ടിലേക്കും എൻ.എസ്.എസ് സ്നേഹ വീടിന്റെ നിർമ്മാണത്തിലേക്കും തുടിമ്മൽ സുലൈമാൻ നൽകുന്ന സംഭാവന പി.ടി.എ ഭാരവാഹികളും, എൻ.എസ് എസ് കോർഡിനേറ്റർ ഹാജറ ടീച്ചറും ഏറ്റുവാങ്ങി ഏറ്റുവാങ്ങി പ്രിൻസിപ്പാൾ ഡോക്ടർ ശ്രീലേഖ ജി. എസ് സ്വാഗതവും ഹെഡ്മിസ്ട്രസ് കെ. ജീജ നന്ദിയും പറഞ്ഞു
0 Comments