ad

Ticker

6/recent/ticker-posts

എടത്വ വികസന സമിതി ഭാരവാഹികള്‍ ചുമതലയേറ്റു

എടത്വ: എടത്വ വികസന സമിതിയുടെ 2024-2025 വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ ചുമതലയേത്ക്കുന്ന യോഗം എടത്വ സെന്റ് ജോർജ്ജ് മിനി ടൂറിസ്റ്റ് ഹാളിൽ നടന്നു. പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് കട്ടപ്പുറം അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജോൺസൺ എം. പോൾ പുതിയ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലികൊടുത്തു. തുടർന്ന് നടന്ന യോഗത്തില്‍ പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, ട്രഷറാർ കുഞ്ഞുമോൻ പട്ടത്താനം, വൈസ് പ്രസിഡന്റുമാരായ ജോർജ്ജ് തോമസ് കളപ്പുര, അഡ്വ.ഐസക്ക് രാജു, പി.ഡി രമേശ് കുമാർ, ടി. എൻ ഗോപകുമാർ, ജോയിന്റ് സെക്രട്ടറി ടോമിച്ചൻ കളങ്ങര, കമ്മിറ്റി അംഗം തോമസ് മാത്യൂ കൊഴുപ്പക്കളം, സ്ക്കറിയ കെ ജെ കണ്ണന്തറ ,സാബു മാത്യു കളത്തൂർ എന്നിവർ പ്രസംഗിച്ചു. ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം സെപ്റ്റംബർ 29ന് 4മണിക്ക് എടത്വ സെന്റ് ജോർജ്ജ് മിനി ടൂറിസ്റ്റ് ഹാളിൽ നടക്കും.

Post a Comment

0 Comments