ad

Ticker

6/recent/ticker-posts

മാറാക്കര ഗ്രാമപഞ്ചായത്ത് അഴിമതി വിജിലൻസ് അന്വേഷണം നടത്തണം PDP

മാറാക്കര ഗ്രാമപഞ്ചായത്തിലെ ഭരണസമിതി 2021/ 22 വാർഷിക പദ്ധതിയിൽ 25 ലക്ഷം രൂപ വിലയിരുത്തി പഞ്ചായത്തിൽ നടപ്പാക്കി എന്ന് പറയപ്പെടുന്ന ബയോപിൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള പദ്ധതിയിൽ ഭീമമായ അഴിമതി നടന്നിട്ടുണ്ടെന്നും ഇതിനെപ്പറ്റി വിശദമായ വിജിലൻസ് അന്വേഷണം നടത്തണമെന്നും പിഡിപി മാറാക്കര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു , ടെണ്ടർ വിളിക്കാതെ ഒരു സ്വകാര്യ ഏജൻസിക്ക് ഏകപക്ഷീയമായി പദ്ധതി നടത്തിപ്പാവകാശം നൽകിയതിൽ തികഞ്ഞ ക്രമക്കേടുണ്ടെന്നും പരിഷത്ത് പോലുള്ള ഏജൻസികളുടെ ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ ഒഴിവാക്കി ഒട്ടും നിലവാരമില്ലാത്ത ബയോ ബിൻബോക്സുകൾ നൽകിയതിൽ ദുരൂഹതയുണ്ടെന്നും ഇതിനെതിരെവിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് വകുപ്പ് മേധാവികൾക്ക് പരാതി നൽകിയിട്ടുണ്ടെന്നും പിഡിപി മാറാക്കര പഞ്ചായത്ത് കമ്മിറ്റി പറഞ്ഞു 
കാടാമ്പുഴയിൽ നടന്ന വാർത്താ സമ്മേളനത്തിൽ  അലവി കാടാമ്പുഴ, ശശി പൂവ്വൻചിന, KT ഹുസൈൻ, KT ,മുസ്തഫ, PV ഹസ്സൻകുട്ടി, ശറഫു മാടമ്പത്ത് , CT സുഹാദ്, CP ബാബു ,മുഹമ്മദലി , ബാവ സാഹിബ് , മുസ്തഫ കണിയാതൊടി , VP കുത്തിപ്പ എന്നിവർ പങ്കെടുത്തു

Post a Comment

0 Comments