ad

Ticker

6/recent/ticker-posts

AR നഗർ കേരളോത്സവത്തിന് തുടക്കമായി

അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്തില്‍ കേരളോത്സവം-2024 മത്സരങ്ങള്‍ക്ക് തുടക്കമായി. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബെന്‍സീറ ടീച്ചര്‍, പഞ്ചായത്ത് പ്രസിഡന്‍റ് റഷീദ് കൊണ്ടാണത്ത് എന്നിവര്‍ ചേര്‍ന്ന് സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ വിജയികളായ അബ്ദുറഹിമാന്‍ നഗര്‍ HSSലെ വിദ്യാര്‍ത്ഥികള്‍ക്ക് ദീപശിഖ കൈമാറിയാണ് വിളംബര റാലിയ്ക്ക് തുടക്കം കുറിച്ചത്. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബെന്‍സീറ ടീച്ചര്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് റഷീദ് കൊണ്ടാണത്ത് അധ്യക്ഷനായിരുന്നു. പരിപാടിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീജ സുനില്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിഷ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ദീപശിഖാ പ്രയാണത്തില്‍ കുന്നത്ത് ഏനാവൂര്‍ കളരി, മലബാര്‍ സെന്‍റര്‍ സ്കൂളിലെ ബാന്‍റ് ടീം, സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ വിജയികളായ അബ്ദുറഹിമാന്‍ നഗര്‍ HSSലെ ബോക്സിംങ്, വടംവലി വിജയികള്‍, സ്കേറ്റിംങ് ബോയ്സ്, വനിതാ ശിങ്കാരിമേളം എന്നിവയുടെ അകമ്പടി പ്രയാണത്തിന് ഏറെ മാറ്റു കൂട്ടി. വിളംമ്പര റാലിയില്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ കുഞ്ഞിമൊയ്തീന്‍ കുട്ടി മാഷ്, ലൈല പുല്ലൂണി, ബ്ലോക്ക് മെമ്പര്‍മാരായ അബ്ദുല്‍ അസീസ് എ.പി, അബ്ദുല്‍ റഷീദ് പി.കെ, പഞ്ചായത്ത് മെമ്പർ ജുസൈറ മൻസൂർ ,അബ്ദുറഹിമാൻ നഗർ ഗ്രാമ പഞ്ചായത്ത് മറ്റു മെമ്പർമാർ , വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍, ഹരിത കര്‍മ്മ സേന, കുടുംബശ്രീ , ക്ലബ്ബ് അംഗങ്ങള്‍, പഞ്ചായത്ത് സ്റ്റാഫ് തുടങ്ങീ നിരവധി പ്രദേശവാസികളും ഭാഗമായി. വരും ദിവസങ്ങളില്‍ ഏ.ആര്‍.നഗറില്‍ കലാ കായിക മത്സരങ്ങളുടെ മാമാങ്കത്തിനാണ് തിരിതെളിഞ്ഞത്.

Post a Comment

0 Comments