ad

Ticker

6/recent/ticker-posts

എടരിക്കോട് ഗ്രാമ പഞ്ചായത്ത്‌ 2024 വർഷത്തെ അംഗണവാടി കലോത്സവത്തിന് തുടക്കം

കോട്ടക്കൽ :എടരിക്കോട് ഗ്രാമ പഞ്ചായത്ത്‌ 2024 വർഷത്തെ അംഗണവാടി കലോത്സവം വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി. ബെൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ആബിദ പൂവഞ്ചേരി സ്വാഗതം പറഞ്ഞു. എടരിക്കോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ. ഫസലുദ്ധീൻ തയ്യിൽ അധ്യക്ഷത വഹിച്ചു. എടരിക്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആബിദ തൈക്കാടൻ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുബ്രഹ്മണ്യൻ പുതുപ്പറമ്പിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ CT,ബ്ലോക്ക്‌ മെമ്പർമാരായ സക്കീന പതിയിൽ, ജസീന അഷ്‌റഫ്‌, മെമ്പർമാരായ ജലീൽ മണമ്മൽ,നാസർ എടരിക്കോട്,സുബൈദ മനാഫ്, ലൗജത്ത് തറമ്മൽ, സുജിത പ്രഭ,അബ്ദുൽ മജീദ് കഴുങ്ങിൽ, മജീദ് മാസ്റ്റർ തൈക്കാടൻ, ആമിന വാണിയംതൊടി, സൈഫുന്നീസ കക്കാട്ടീരി, ഷിനി ടീച്ചർ,സിറാജ്ജുദ്ധീൻ സി, CDPO സുജാത മണിയിൽ എന്നിവർ ആശംസകൾ അറിയിച്ചു. പഞ്ചായത്തിലെ വിവിധ അംഗണവാടികളിലെ നിരവധി കുട്ടികളുടെ മനോഹരമായ കലാ പരിപാടികൾ അരങ്ങേറി.വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം വേദിയിൽ വെച്ച് നടന്നു.ICDS സൂപ്പർവൈസർ ലുബ്‌ന ടി നന്ദി പറഞ്ഞു.

Post a Comment

0 Comments