മങ്കട ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മങ്കട ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ നിർമിച്ച ഭിന്നശേഷി പാർക്കിൻ്റെ ഉദ്ഘാടനം മങ്കട എം.എൽ.എ മഞ്ഞളാംകുഴി അലി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി. അബ്ദുൽ കരീം അധ്യക്ഷം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന ഓട്ടിസം തെറാപ്പി സെൻ്ററിലെ തെറാപ്പി കുട്ടികൾക്കും രക്ഷിതാക്കൾക്കും വളരെ പ്രയോജനകരമാവുന്നതാണ് ഈ പാർക്ക്. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അധികാരത്തിൽ വന്നതിനു ശേഷം ഭിന്നശേഷി വിഭാഗങ്ങളുടെ മാനസികവും ശാരീരികവും സാമ്പത്തികവുമായ ഉന്നമനത്തിന് സഹായകരമാവുന്ന നിരവധി പദ്ധതികൾ ഇതിനോടകം നടപ്പിലാക്കുകയുണ്ടായി. ഭിന്ന ശേഷി വിഭാഗങ്ങളിൽ പെട്ടവർക്ക് ഈ പദ്ധതി വളരെ പ്രയോജനകരമാണെന്നും ഇതിനായി മുന്നോട്ട് വന്ന മങ്കട ബ്ലോക്ക് പഞ്ചായത്തിനെ പ്രത്യേകം അഭിനന്ദിക്കുന്നതായും എം. എൽ. എ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.വി ജുവൈരിയ ടീച്ചർ, പുഴക്കാട്ടിരി പഞ്ചായത്ത് പ്രസി: ഉമ്മുകുത്സു ചക്കച്ചൻ, സ്ഥിര സമിതി അധ്യക്ഷൻമാരായ ജാഫർ വെള്ളേക്കാട്ട്, ഫൗസിയ പെരുമ്പള്ളി, ടി.കെ ശശീന്ദ്രൻ, ബ്ലോക്ക് മെമ്പർമാരായ ഒ. മുഹമ്മദ് കുട്ടി, അസ്മാബി കെ.പി, റഹ്മത്തുന്നിസ -എം. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മജീദ് എം. സാമൂഹ്യ നീതി ഓഫീസർ പത്മാവതി, അസിസ്റ്റൻ്റ് എഞ്ചിനീയർ എം ഉസ്മാൻ, സ്പെഷൽ എജു കേറ്റർ ആദിത്യ, എക്സ്റ്റൻഷൻ ഓഫീസർമാരായ ബൈജു, ബാലാജി ശങ്കർ എന്നിവർ പ്രസംഗിച്ചു.
0 Comments