ad

Ticker

6/recent/ticker-posts

ക്രിസ്തുമസ് സംഗമം കാലിത്തൊഴുത്തിന്റെ  മഹത്വം ലോകത്തെ അറിയിക്കാന്‍ ഉള്ള അവസരമാക്കണം:മാർ  തോമസ് തറയിൽ

എടത്വ: ക്രിസ്തുമസ് സംഗമം കാലിത്തൊഴുത്തിന്റെ  മഹത്വം ലോകത്തെ അറിയിക്കാന്‍  ഉള്ള അവസരമാക്കണമെന്നും മനുഷ്യന് വില കൊടുക്കാൻ പഠിപ്പിച്ച തിരുനാൾ ആണ് ക്രിസ്മസെന്ന് ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ മെത്രാപ്പൊലീത്താ  ആഹ്വാനം ചെയ്തു. 
ഓരോ മനുഷ്യനെയും വില ഉള്ളവരായി കരുതണം എന്ന് പഠിപ്പിക്കുന്നത് ആണ് ക്രൈസ്തവ മൂല്യം എന്ന് മെത്രാപ്പോലീത്ത പറഞ്ഞു. 

എടത്വ എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് നടത്തിയ ക്രിസ്തുമസ് പുതുവത്സര സായാഹ്നം 'ഗ്ലോറിയ 2k24 ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളി വികാരി വെരി. റവ. ഫാ. ഫിലിപ്പ് വൈക്കത്തുക്കാരൻ അധ്യക്ഷത വഹിച്ചു. സി എസ് ഐ മധ്യകേരള ഇടവകയുടെ മുൻ ആദ്യക്ഷൻ റൈറ്റ്‌ റവ.ഡോ. തോമസ് കെ ഉമ്മൻ  മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭയുടെ അഖില മലങ്കര പ്രാർത്ഥന യോഗം പ്രസിഡന്റ്‌ മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്താ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. റവ. സിബു പള്ളിച്ചിറ, റവ. ഫാ. ബിജി ഗീവർഗീസ്, റവ. ഫാ. മത്തായി മണപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

ആഘോഷത്തിന്റെ ഭാഗമായി വിവിധ പള്ളികളില്‍ നിന്നുള്ള ഇടവക സമൂഹം എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍  നിന്ന് ആനപ്രമ്പാൽ മാർത്തോമ്മാ പള്ളിയിലേക്ക് റാലിയായി ഒത്തുചേർന്നു. 

കുന്തിരിക്കല്‍ സെന്റ് തോമസ് സിഎസ്‌ഐ, ആനപ്രമ്പാല്‍ മര്‍ത്തോമാ, നിത്യ സഹായ മാതാ മലങ്കര കത്തോലിക്കാ, സെന്റ് മേരിസ് ക്‌നാനായ, സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ്, പാണ്ടങ്കരി സെന്റ് മേരിസ് ഓര്‍ത്ത്‌ഡോക്‌സ്, എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ എന്നീ പള്ളികളാണ് പങ്കെടുത്തു. ഈ  പള്ളികളില്‍ നിന്നുള്ള കരോള്‍ സംഘങ്ങള്‍ ഗാനങ്ങള്‍ ആലപിക്കുകയും വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. വികാരിമാരായ ഫാ. മാത്യൂ ജിലോ നൈനാന്‍, ഫാ. ബെന്നി എബ്രഹാം, ഫാ. ലിജു പി ചെറിയാന്‍,  റവ. ജോര്‍ജ് യോഹന്നാന്‍, ജനറല്‍ കണ്‍വീനര്‍ റോബിന്‍ റ്റി. കളങ്ങര, സെക്രട്ടറി ജയിംസ് സി. തോമസ് ചീരംകുന്നേല്‍, ട്രഷറര്‍ ചെറിയാന്‍ വര്‍ഗീസ് പള്ളത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.





Post a Comment

0 Comments