ad

Ticker

6/recent/ticker-posts

സാമൂഹിക സേവനത്തിന്റേയും സമാധാനത്തിന്റേയും സന്ദേശം പ്രചരിപ്പിക്കുന്നതിനായി ഡോ:അനിൽ നായർ തമ്പി ലോക മനുഷ്യാവകാശ ദിനത്തിൽ (യുണൈറ്റഡ് നേഷൻസ്) അവാർഡ് സംഘടിപ്പിച്ചു.

മുംബൈ : അവാർഡ് ദാന ചടങ്ങിൽ സ്വാതന്ത്ര സമര സേന കുടുംബത്തിൽ അംഗമായ നിഷാദ് മൊയ്‌ദുവിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചു.. ഉമർഖാളി കുടുംബ അംഗമായ നിഷാദ് മൊയ്‌ദു അഞ്ചാം ക്ലാസ് മുതൽ സ്കൗട്ട് ആൻഡ് ഗൈഡ് അംഗമായി പ്രവൃത്തിച്ചുവരുന്നു.. സ്റ്റേറ്റ് തലത്തിലും ഇന്ത്യയിൽ നടന്ന ക്യാമ്പുകളിലും ഇന്ത്യക്ക് പുറത്തും പങ്കെടുത്തു.AKASA (ആൾ കേരള എയർപോർട്ട് സ്റ്റാഫ് അസോസിയേഷൻ ) സംസ്ഥന പ്രസിഡന്റും കേരളത്തിൽ ആദ്യമായി എക്കോ ഫ്രണ്ട്ലി ഡയമണ്ട് പരിചയപ്പെടുത്തിയതും , കൂടാതെ ഇന്ത്യക്ക് അകത്തും പുറത്തുമായി മറ്റനേകം ജീവകാരുണ്ണ്യ പ്രവത്തനങ്ങളുടേയും മികവിനായാണ് റോറ ജ്വൽസ് മാനേജിങ് ഡയറക്റ്റർ കൂടിയായ നിഷാദ് മൊയ്‌ദുവിനെ ഓണററി ഡോക്ടറേറ്റ് തേടിയെത്തിയത്. ഡിപ്ലോമാറ്റിക് മിഷൻ ഗ്ലോബൽ ഡിപ്ലോമാറ്റിക് 7 -ാമത് ഓണററി ഡോക്ടറേറ്റ് നൽകിയാണ് ഡോക്റ്റർ നിഷാദ് മൊയ്‌ദുവിനെ ആദരിച്ചത്.
കഴിഞ്ഞ വർഷത്തെ മഹാത്മാഗാന്ധി സമാധാനത്തിനുള്ള നോബൽ പുരസ്‌കാരവും ഡോക്ടർ നിഷാദ് മൊയ്‌ദുവിന് ലഭിച്ചു. നെൽസൺ മണ്ടേല വേൾഡ് ഹ്യൂമൻ റൈറ്റ്സ് അവാർഡ് പീവീസ് മുനീറിനും ലഭിച്ചു. മുംബൈയിലെ ബാന്ദ്ര നാഷണൽ കോളേജിൽ ഡിസംബർ 25 ന് നടന്ന അവാർഡ് ഷോയിൽ ഡോക്ടർ നിഷാദ് മൊയ്‌ദു അവാർഡ് സ്വീകരിച്ചു. ഡോക്ടർ മെഹൽ മൈവ് , മുഫ്തി മൻസൂർ , ഡോ. അനിൽ നായർ തമ്പി , ഡോ സുചിത്ര , ഡോ മങ്കേഷ് നായക് എന്നിവരുടെ സാന്നിധ്യത്തിലാണ് ആദരിച്ചത്.തനിക്ക് ലഭിച്ച ബഹുമതിക്ക് ഡോക്ടർ നിഷാദ് മൊയ്‌ദു ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.

Post a Comment

0 Comments