DYFI കാടാമ്പുഴ മേഖലാ കമ്മിറ്റിയുടെ മുൻ പ്രസിഡന്റും, വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി അംഗവും, സിപിഎം കരേക്കാട് ബ്രാഞ്ച് കമ്മിറ്റി അംഗവുമായ ഹസ്സൻ കുട്ടി കരേക്കാട് കോൺഗ്രസിൽ ചേർന്നു. ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് വി എസ് ജോയി ഹസ്സൻകുട്ടിയെ ഷാളണിയിച്ച് സ്വീകരിച്ചു.മാറാക്കര സിപിഎം ലുള്ള ഏകാധിപത്യ പ്രവണതയും കുടുംബ വാഴ്‌ചയുമാണ് സിപിഎം വിടാൻ കാരണമെന്നും തന്നെ പോലെ ഒരുപാട് പ്രവർത്തകർ വൈകാതെ മാറാക്കരയിലെ സിപിഎം ബന്ധം വേർപ്പെടുത്തുമെന്നും ഹസ്സൻകുട്ടി അറിയിച്ചു.സിപിഎം നിയന്ത്രണത്തിലുള്ള മാറാക്കര സർവീസ് സഹകരണ ബാങ്കിൽ മക്കളെയും സ്വന്തകാരെയും ബന്ധുക്കളെയും കുത്തികയറ്റി പാർട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്ന സാധാരണ പ്രവർത്തകരെ ചവറ്റു കുട്ടയിലേക്ക് വലിച്ചെറിയുന്ന സമീപനമാണ് മാറാക്കര സിപിഎം നേതാക്കൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ഉമറലി കരേക്കാട്, മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് വികെ ഷഫീഖ് മാസ്റ്റർ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് രതീഷ് പൊട്ടഞ്ചോല തുടങ്ങിയ നേതാക്കളും മറ്റ് പ്രാദേശിക പ്രവർത്തകരോടൊപ്പം മലപ്പുറം ഡി സി സി ഓഫീസിൽ എത്തിയാണ് ഹസ്സൻകുട്ടി കോൺഗ്രസ്സ് അംഗത്വം സ്വീകരിച്ചത്.
0 Comments