ad

Ticker

6/recent/ticker-posts

മഹാകവി  കുമാരനാശാൻ നവോത്ഥാന സന്ദേശ യാത്ര 16ന് പല്ലനയിൽ എത്തി ചേരും ; പ്രചരണ യോഗം സമാപിച്ചു.


എടത്വ: മഹാകവി കുമാരനാശാൻ്റെ ചരമ ശതാബ്ദി ആചരണത്തിന് സമാപനം കുറിച്ചു കൊണ്ട്  ജനുവരി 10ന് കുമരനാശാൻ്റെ ജന്മ ഗൃഹത്തിൽ നിന്നും ആരംഭിച്ച നവോത്ഥാന സന്ദേശ ജാഥ 16ന് പല്ലനയിൽ സമാപിക്കും.ജനുവരി 15 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് രാമങ്കരിയിൽ എത്തുന്ന സന്ദേശ യാത്രയുടെ പ്രചരണാർത്ഥം എടത്വാ ഗാന്ധി സ്ക്വയറിൽ യോഗം നടന്നു. ആചരണ സമിതി സംസ്ഥാന കമ്മറ്റിയുടെയും നവോത്ഥാന ചരിത്ര  ഗവേഷണ സമിതിയും അംഗമായ എൻ.കെ.ബിജു ഉൽഘാടനം ചെയ്തു. കുമാരനാശാൻ നവോത്ഥാനത്തിൻ്റെ അഗ്രാ ഗാമിയും, സാമൂഹ്യവിപ്ലവം സൃഷ്ടിച്ച മഹാകവിയുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.സമിതി താലൂക്ക് സെക്രട്ടറി എൻ.ഐ.തോമസ് അദ്ധ്യക്ഷത വഹിച്ചു.എടത്വാ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജി. ജയചന്ദ്രൻ, താലൂക്ക് സമിതി വൈ.പ്രസിഡൻ്റ് ബൈജു കാരാഞ്ചേരി ,റവ:ജോർജ് മാത്തൻ സ്മാരക സമിതി  ജനറൽ  സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള,എടത്വാ വികസന സമിതി പ്രസിഡൻ്റ് ഐസക് എഡ്വേവേഡ്  ,സി.കെ. കൃ ഷ്ണകുമാർ, സ്വാഗത സംഘം  ജനറൽ കൺവീനർ പി.ആർ.സതീശൻ തുടങ്ങിയവർ പ്രസംഗിച്ചു.

ജനുവരി 12ന് കാവാലം ദേശസേ സിനി ഗ്രന്ഥശാലയുടെ സഹകരണത്തോട് കാവാലത്ത് തടന്ന ആശാൻ അനുസ്മരണ യോഗം സ്വാഗത സംഘം രക്ഷാധികാരിയും എസ്.എൻഡി.പി.യൂണിയൻ കുട്ടനാട് യൂണിയൻ കൺവീനറുമായ സന്തോഷ് ശാന്തി ഉൽഘാടനം ചെയ്തു.ദേശസേ വിനി ഗ്രന്ഥശാല പ്രസിഡൻ്റ് കെ.പി.ഷാജി, ജോസഫ്.സി, സജി കാവാലം തുടങ്ങിയവർ പ്രസംഗിച്ചു.ജനുവരി 15ന് രാവിലെ 9 മണി മുതൽ വെളിയനാട്,മങ്കൊമ്പ്, തലവടി വിദ്യാഭ്യാസ ഉപജില്ലയിലെ എൽ.പി., യു.പി.വിഭാഗം വിദ്യാർത്ഥികൾക്കായി കുമരനാശാൻ കവിതാലാപന മത്സരം രാമങ്കരി എസ്.എൻ.ഡി.പി.ഹാളിൽ നടക്കുമെന്ന് ആചരണ സമിതി ഭാരവാഹികൾ അറിയിച്ചു.

Post a Comment

0 Comments