ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വരാപ്പുഴ ആരോഗ്യ കേന്ദ്ര ത്തിന്റെയും, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെയും വരാപ്പുഴ ഗ്രാമപഞ്ചായ ത്തിന്റെയും ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചാരണണം നടത്തി, 15.1.2025 ബുധനാഴ്ച്ച 10മണിക്ക് വരാപ്പുഴപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യതോമസ് ഉത്ഘാടനം നിർവഹിച്ചു. 160പാലിയേറ്റീവ് രോഗികൾക്ക് ഭക്ഷ്യധാന്യ കിറ്റ് നൽകികൊണ്ടാണ് പാലിയേറ്റീവ് ദിനം ആചരിച്ചത്. പ്രസ്തുത ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ, വരാപ്പുഴപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുനത്തിൽ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മോളി ഗ്രാമപഞ്ചായത്ത് വരാപ്പുഴ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് T. P പോളി,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ വിജു ചുള്ളിക്കാട് ജാൻസി ടോമി, അമ്പിളി സജീവൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാരായ ഹാൻസൺ മാത്യു, റാണി മത്തായി പഞ്ചായത്ത് അംഗങ്ങളായ ബെർലിൻ പാവന ത്തറ,സ്വരൂപ് N. S, ലിജു M. P, ഷീല ടെല്ലസ്സ്, മിനി ബോബൻ, മെഡിക്കൽ ഓഫീസർ ഡോ :റിയ, പാലിയേറ്റീവ് ചാർജ് ഡോ :ജോഷി, ഹെൽത്ത് ഇൻസ്‌പെക്ടർ ജലീൽ, ഹെൽത്ത് സൂപ്പർവൈസർ ബാബുഎന്നിവർ പ്രസംഗിച്ചു പാലിയേറ്റീവ് വോളണ്ടിയർ മാരായ മാനുവൽ ബിനു,P. C ബാബു, ജോളി രാഫേൽ , ഗ്രേസി ആന്റണി , എന്നിവരുടെ നേതൃത്വത്തിലാണ് പാലിയേറ്റീവ് രോഗികൾക്ക് കൊടുക്കുന്നതിനുള്ള ഭക്ഷ്യ കിറ്റ് സമാഹരിച്ചത്
0 Comments