തലവടി :തലവടി സിഎംഎസ് ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ നിർമ്മിച്ചു നല്കിയ ബാഡ്മിന്റണ്‍ കോർട്ടിൽ ജനുവരി 20 മുതൽ 26വരെ ടൂര്‍ണമെന്റ് സ്മാഷ് 2025 നടക്കും.ലോഗോ പ്രകാശന ചടങ്ങ് ജനുവരി 3 വൈകിട്ട് 3ന് സിഎംഎസ് ഹൈസ്ക്കൂളിൽ നടക്കുമെന്ന് കൺവീനർ മാത്യൂസ് പ്രദീപ് ജോസഫ് അറിയിച്ചു.തൃശൂരില്‍ നടന്ന സംസ്ഥാന മാസ്റ്റേഴ് മീറ്റ് നീന്തൽ മത്സരത്തില്‍ 5 സ്വർണ്ണം നേടിയ എടത്വ സ്വദേശി ബിനോമോൻ പഴയമഠം ലോഗോ പ്രകാശനം ചെയ്യും.
പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ റവ.തോമസ് നോർട്ടൻ നഗറിൽ നടന്ന ക്രിസ്തുമസ് പുതുവത്സര സംഗമം പ്രസിഡന്റ് റവ മാത്യൂ ജിലോ നൈനാൻ ഉദ്ഘാടനം ചെയ്തു. സംഘടനാ ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള അധ്യക്ഷത വഹിച്ചു.ട്രഷറർ എബി മാത്യു ചോളകത്ത് ക്രിസ്തുമസ് സന്ദേശം നല്കി. അഡ്വ.ഐസക്ക് രാജു മുഖ്യ പ്രഭാഷണം നടത്തി. കൺവീനർ അഡ്വ.എം.ആർ സുരേഷ്കുമാർ, സ്ക്കൂൾ ഉപദേശക സമിതി അംഗം സജി ഏബ്രഹാം,വണ്ടർ ബീറ്റ്സ് കൺവീനർ ജിബി ഈപ്പൻ,എക്സിക്യൂട്ടീവ് അംഗങ്ങളായ മാത്യൂസ് പ്രദീപ് ജോസഫ്,ടോം പരുമൂട്ടിൽ,സുചീന്ദ്ര ബാബു വളവുങ്കൽ എന്നിവർ പ്രസംഗിച്ചു. നിഷ ജോജിയുടെ നേതൃത്വത്തിൽ ഉള്ള ക്വയർ ഗാനങ്ങൾ ആലപിച്ചു.തുടർന്ന് തിരുപ്പിറവിയുടെ സ്മരണ പുതുക്കി പ്രസിഡന്റ് റവ മാത്യൂ ജിലോ നൈനാൻ കേക്ക് മുറിച്ചു.
25 വർഷത്തെ അധ്യാപക സേവനത്തിന് ശേഷം വിരമിക്കുന്ന ആനി കുര്യൻ തോട്ടുകടവിൽ, പൂർവ്വ വിദ്യാർത്ഥികളായ ജിബി ഈപ്പൻ, മാത്യുസ് പ്രദീപ് ജോസഫ്,എംജി പ്രകാശ് എന്നിവരെ ആദരിച്ചു.
0 Comments