എടത്വ:തലവടി കുന്തിരിക്കല്‍ സിഎംഎസ്സ് ഹൈസ്കൂൾ
പൂർവ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ ജനുവരി 20 മുതൽ 26 വരെ റവ.തോമസ് നോർട്ടൻ നഗറിൽ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് "സ്മാഷ് 2025" നടക്കും.എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ 9 മണി വരെയാണ് മത്സരം.
20ന് രാവിലെ 9.30ന് നടക്കുന്ന ചടങ്ങില്‍ ജോർജിയൻ ഒളിമ്പ്യൻ സ്പോർട്സ് സെന്റര്‍ ഡയറക്ടര്‍ ജിജി മാത്യൂ ചുടുക്കാട്ടിൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും.പ്രഥമ അധ്യാപകൻ റെജിൽ സാം മാത്യു മുഖ്യ പ്രഭാഷണം നടത്തും.കൺവീനർ മാത്യൂസ് പ്രദീപ് ജോസഫ് അധ്യക്ഷത വഹിക്കും.
ജൂനിയർ/സീനിയർ ബോയ്സ്/ഗേൾസ് സിംഗിൾസ്/ഡബിൾസ് ഇനങ്ങൾ ഉണ്ടായിരിക്കും.രജിസ്ട്രേഷൻ ജനുവരി 18ന് അവസാനിക്കും.
26ന് നടക്കുന്ന ഫൈനൽ മത്സരത്തിലെ വിജയികൾക്ക് ഉള്ള ട്രോഫികളും ക്യാഷ് അവാര്‍ഡും പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് റവ മാത്യൂ ജിലോ നൈനാൻ സമ്മാനിക്കും.
ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പൂർവ്വ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി ഡോ ജോൺസൺ വി.ഇടിക്കുള,ട്രഷറർ എബി മാത്യു ചോളകത്ത്,
പബ്ളിസിറ്റി കൺവീനർമാരായ ജിബി ഈപ്പൻ,സജി ഏബ്രഹാം എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
9544495065/ 9567158329 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
0 Comments