കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാര്‍ നടത്തി. കടപ്പുറം ബികെസി തങ്ങൾ ഹാളിൽ ചേർന്ന വികസന സെമിനാർ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. വി എം മുഹമ്മദ് ഗസാലി ഉദ്ഘാടനം ചെയ്തു. കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. കടപ്പുറം പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീൻ പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ വി പി മൻസൂറലി, ശുഭ ജയൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സി വി സുബ്രഹ്മണ്യൻ, മിസ്രിയ മുസ്താക്കലി, ഷൈനി ഷാജി, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ പി എം മുജീബ്, മെമ്പർമാരായ അഡ്വ. മുഹമ്മദ് നാസിഫ്, ടി ആർ ഇബ്രാഹിം, സുനിതാ പ്രസാദ്, റാഹില വഹാബ്, പി എ മുഹമ്മദ്, ഷീജ രാധാകൃഷ്ണൻ, സമീറ ശരീഫ്, ബോഷി ചാണശ്ശേരി , എ വി അബ്ദുൽ ഗഫൂർ, പ്രസന്ന ചന്ദ്രൻ എന്നിവര്‍ സംസാരിച്ചു. ആസൂത്രണ സമിതി അംഗങ്ങള്‍, നിർവഹണ ഉദ്യോഗസ്ഥർ, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, കുടുംബശ്രീ സി.ഡി.എസ് പ്രവര്‍ത്തകര്‍, എന്നിവര്‍ പങ്കെടുത്തു. കടപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ സ്വാഗതവും സെക്രട്ടറി റാഫി തോമസ് നന്ദിയും പറഞ്ഞു.
0 Comments