കടപ്പുറം ഗ്രാമ പഞ്ചായത്ത് സംഘടിപ്പിക്കുന്ന തീരോത്സവം 2025 ന്റെ ഭാഗമായി കിഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു കുട്ടികളുടെ ഡാൻസ്, സൂഫി ഡാൻസ്, ഒപ്പന, അറേബ്യൻ ഒപ്പന തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറി തീരോത്സവത്തിന്റെ ഭാഗമായി ജനുവരി 16 ന് കണ്ണൂർ ശരീഫും ഫാസില ബാനൂം ചേർന്ന് നയിക്കുന്ന സംഗീത നിശയും 17ന് ഗസൽ ഗായകൻ ഷബി നയിക്കുന്ന ഗസൽ സന്ധ്യയും നാട്ടിലെ കലാകാരന്മാരുടെ കലാപരിപാടിളും അരങ്ങേറും 18 ന് റഗാസ ഫോക്ബാൻഡ് അവതരിപ്പിക്കുന്ന നാടൻ പാട്ടും ദൃശ്യാ വിഷ്കാരങ്ങളും നടക്കും 19 ന് പ്രശ്‌സ്ത സൂഫി ഗായകൻ സമീർ ബിൻസിയും ഇമാം മജ്ബൂറും ചേർന്ന് നയിക്കുന്ന സൂഫിയാനാ നൈറ്റും സമാപന ദിവസമായ 20ന് മലബാർ മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന ഗാനമേള, സിനിമാറ്റിക്,ഡാൻസ്,ഒപ്പന, സൂഫി ഡാൻസ് തുടങ്ങിയ പരിപാടികൾ തീരോത്സവത്തിൽ അരങ്ങേറും ജനുവരി 20 ന് വർണ്ണ മഴയോടെ തീരോത്സവത്തിന് സമാപ്തി കുറിക്കും
0 Comments