ad

Ticker

6/recent/ticker-posts

തീരോത്സവം 2025 കടപ്പുറം ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ്

കടപ്പുറം ഗ്രാമപഞ്ചായത്ത് ജനുവരി 11 മുതൽ 20 വരെ നടത്തിയ തീരോത്സവം 2025 കടപ്പുറം ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് തീരോത്സവ സമാപന ദിവസത്തിൽ ഉത്സവ മൈതാനിയിൽ വെച്ച് നടന്നു തീരോത്സവ സംഘാടക സമിതി ഏർപ്പെടുത്തിയ ഒന്നാം സമ്മാനം ഒരു പവൻ സ്വർണനാണയം അഞ്ചങ്ങാടി സ്വദേശിനി സൈന ശിഹാബ് ആനംക്ക ടവിലിന് ലഭിച്ചു. ചാവക്കാട് റീഗാലിയ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഏർപ്പെടുത്തിയ അരപ്പവൻ രണ്ടാം സമ്മാനം കടപ്പുറം ഞോളി റോഡ് സ്വദേശിനി സുഹറ കുരുക്കളകത്ത് പേനത്തിന് ലഭിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടപ്പുറം യൂണിറ്റ് ഏർപ്പെടുത്തിയ മൂന്നാം സമ്മാനം രണ്ട് ഗ്രാം സ്വർണ്ണം തൊട്ടപ്പ് സ്വദേശിനി മർഹ അമ്പലത്ത് വീട്ടിലിന് ലഭിച്ചു. ചാവക്കാട് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഏർപ്പെടുത്തിയ നാലാം സമ്മാനം ഒരു ഗ്രാം സ്വർണ്ണം ബ്ലാങ്ങാട് സ്വദേശിനി ദീപ ജ്യോതി കിഴക്കോട്ടിന് ലഭിച്ചു. ചാവക്കാട് ജൻസ് ക്യാമ്പ് ഏർപ്പെടുത്തിയ പ്രോത്സാഹന സമ്മാനങ്ങൾ ഖാലിദ് ചാലിൽ, വിശ്വനാഥൻ തൊട്ടാപ്പ്, ഇസ്മായിൽ ആർ ഐ അകലാട്, ഇവാൻ അഫ്സർ അഞ്ചങ്ങാടി, മുഹമ്മദ് ഹാജി മാട്ടുമ്മൽ എന്നിവർക്ക് ലഭിച്ചു.

Post a Comment

0 Comments