ad

Ticker

6/recent/ticker-posts

സാന്ത്വന പരിചരണത്തിൽ പാലിയേറ്റിവ് ദിനത്തിൽ മാതൃക തീർത്തു ചോറോട് ഗ്രാമ പഞ്ചായത്ത്

വേദനിക്കുന്നവരുടെ മുഖത്ത് വിരിയുന്ന ആശ്വാസപുഞ്ചിരി മാത്രം പ്രതിഫലമായി കൈപ്പറ്റി മടങ്ങുന്നവർ, ചികിത്സിച്ചു ഭേദമാകാത്ത മാരക രോഗങ്ങളാൽ കിടപ്പിലായി ദുരിതമനുഭവിക്കുന്നവർക്ക് സാന്ത്വന സ്പർശത്തിന്റെ സ്നേഹലോകം തീർത്തിരിക്കുകയാണ് ചോറോട് ഗ്രാമപഞ്ചായത്ത്. പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് പഞ്ചായത്തിലെ കിടപ്പിലായ രോഗികളുടെ വീട്ടിൽ രോഗി സന്ദർശനവും, രോഗികൾക്ക് ഭക്ഷണകിറ്റും സമ്മാനവും നൽകി വേറിട്ട മാതൃക തീർത്തിരിക്കുകയാണ്. ചോറോട് പഞ്ചായത്ത് മെഡിക്കൽ ഓഫീസർ ബിജുനേഷ്, ഹെൽത്ത് ഇൻസ്പെക്ടർ കെ പി കെ ഷീബ, പാലിയേറ്റീവ് നേഴ്സ് സജിന, വാർഡ് മെമ്പർമാരായ ജംഷീദ ടീച്ചർ, പ്രസാദ് വിലങ്ങിൽ, ആശാവർക്കർ ശൈലജ, ഷൈജ, പാലിയേറ്റീവ് വളണ്ടിയർ ജയരാജ്, ഗീത, ചോറോട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളും എൻഎസ്എസ് വിദ്യാർത്ഥികളും ചേർന്ന് പാലിയേറ്റീവ് കെയർ ദിനത്തിൽ ഞാനുമുണ്ട് പരിചരണത്തിന് എന്ന സന്ദേശം മുൻനിർത്തി പ്രവർത്തനങ്ങളിൽ പങ്കാളികളായി

Post a Comment

0 Comments