പല്ലന : മാറ്റുവിൻ ചട്ടങ്ങളെയെന്നാഹ്വാനം ചെയ്ത്കേരളക്കരയിൽ മനുഷ്യോചിതമായ ജീവിതത്തിനായി പോരാടിയ വിപ്ലവ മഹാകവി കുമരനാശാൻ്റെ ചരമ ശതാബ്ദി ആചരണത്തിന് സമാപനം കുറിച്ചു കൊണ്ട് കുമാരനാശാൻ ചരമ ശതാബ്ദി ആചരണ സമിതി കായിക്കരയിലെ ആശാൻ്റെ വസതിയിൽ നിന്നും ജനുവരി 10ന്ആരംഭിച്ച നവോത്ഥാന സന്ദേശ യാത്ര ഇന്നലെ പല്ലനയിൽ സമാപിച്ചു. ആശാൻ സ്മൃതി മണ്ഡപത്തിൽ നടന്ന ചരമ ശതാബ്ദി ആചരണ സമാപന സമ്മേളനം മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉൽഘാടനം ചെയ്തു.നവോത്ഥാന സന്ദേശ യാത്ര നയിച്ച പ്രമുഖ കവി കുരീപ്പുഴ ശ്രീകുമാർ മുഖപ്രസംഗം നടത്തി. ജാഥാ ക്യാപ്റ്റൻ പ്രൊഫ: കെ.പി.സജി, മുൻ എം.ൽ.എ ബാബുപ്രസാദ്, ആചരണ സമിതി ജില്ലാ സെക്രട്ടറി വർഗീസ് ജോർജ്, തോട്ടപ്പള്ളി രവീന്ദ്രനാഥ് ആർ. പാർത്ഥസാര വർമ്മ ,എ സ്.സൗഭാഗ്യ കുമാരി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ഹരിചന്ദന ആശാൻ്റെ ചണ്ഡലഭിക്ഷുകിയെ ആസ്പദമാക്കി ഓട്ടൻതുള്ളൽ അവതരിപ്പിച്ചു. വൈറ്റ് റോസ് കലാസാംസ്ക്കാരി സംഘടന ചിന്താവിഷ്ടയായ സീത എന്ന ആശാൻ്റെ എല്ലാ നായികമാരേയും രംഗത്ത് അവതരിപ്പിച്ച നവോത്ഥാനസന്ദേശ നൃത്തനാടകവും, പ്രൊഫ: വസന്തകുമാർ സാംബശിവൻ്റെ 'കുമാരനാശൻ' എന്ന കഥാപ്രസംഗവും ഗായക സംഘത്തിൻ്റെ നവോത്ഥാന സന്ദേശഗാന സദസ്സും നടത്തി.
ഡോ. ജോൺസൺ വി ഇടിക്കുള
0 Comments