ad

Ticker

6/recent/ticker-posts

ബാഡ്മിന്റൺ ടൂർണമെന്റ് ജേതാക്കളെ അനുമോദിച്ചു.


തലവടി : തലവടി സി. എം. എസ്.ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ നടന്ന ഓപ്പൺ ഷട്ടിൽ ബാഡ്മിൻറൺ ടൂർണമെന്റിൽ ജേതാക്കളായവർക്ക് തലവടി സി. എം. എസ്. ഹൈസ്കൂളിൽ അനുമോദിച്ചു.
ജൂനിയർ ഡബിൾസിൽ ചാമ്പ്യന്മാരായ ഷോൺ പോൾ ജോസഫ്, ആദർശ്.എസ് എന്നിവർക്കും ജൂനിയർ സിംഗിൾസ് റണ്ണറപ്പായ ഷോൺ പോൾ ജോസഫിനും മികച്ച പ്രകടനം നടത്തിയ അനുഗ്രഹ് സുനിൽ, ആൻ മേരി ജോമോൻ എന്നിവരെ വിദ്യാലയത്തിൽ വച്ച് ആദരിച്ചു.കോച്ച് മാത്യു തോമസ്, കൺവീനർ സെഫി എൽസ തോമസ്,  അൻസു അന്നാ തോമസ്, ജോബിൻ ജോൺസൺ എന്നിവരെ യോഗം അഭിനന്ദിച്ചു. പ്രധാന അധ്യാപകൻ റെജിൽ സാം മാത്യു അധ്യക്ഷനായിരുന്നു. സീനിയർ അസിസ്റ്റന്റ് ആൻസി ജോസഫ്, എസ് ആർ ജി കൺവീനർ സാറാമ്മ ലൂക്കോസ്, സ്റ്റാഫ് സെക്രട്ടറി സാനി എം. ചാക്കോ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments