എടത്വ: എടത്വ വികസന സമിതിയുടെ നേതൃത്വത്തില്‍ കൊഴുപ്പക്കളം തോമസ് മാത്യുവിന്റെ വസതിയിൽ പുതുവത്സര സംഗമവും അനുമോദന സമ്മേളനവും നടത്തി.പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് പി.ഡി. രമേശ്കുമാർ അധ്യക്ഷത വഹിച്ചു.രക്ഷാധികാരി ജോജി കരിക്കംപ്പള്ളിൽ, വൈസ് പ്രസിഡന്റ് ജോർജ്ജ് തോമസ് കളപ്പുര എന്നിവർ ചേർന്ന് തൃശൂരില്‍ നടന്ന സംസ്ഥാന മാസ്റ്റേഴ് മീറ്റ് നീന്തൽ മത്സരത്തില്‍ 4 സ്വർണ്ണം നേടിയ ബിനോമോൻ പഴയമഠത്തെ അനുമോദിച്ചു.വൈസ് പ്രസിഡന്റ് അഡ്വ. ഐസക്ക് രാജു പുതുവത്സര സന്ദേശം നല്കി.രക്ഷാധികാരി ഷാജി മാധവൻ,ട്രഷറാർ പി.ജെ കുര്യാക്കോസ് പട്ടത്താനം എന്നിവർ പുതിയതായി അംഗത്വം എടുത്ത അംഗങ്ങളായ പി.സി.ജോസഫ് ,ജോൺ പി.ഏബ്രഹാം,എം.വി.ആന്റണി എന്നിവരെ സ്വീകരിച്ചു.
ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള ,വൈസ് പ്രസിഡന്റ് ഗോപകുമാർ തട്ടങ്ങാട്ട്, ജോയിന്റ് സെക്രട്ടറിമാരായ അജി കോശി, ഷാജി തോട്ടുകടവിൽ, എം.ജെ ജോർജ്ജ്,ടോമിച്ചന്‍ കളങ്ങര അംഗങ്ങളായ ബാബു കൊഴുപ്പക്കളം, പി.ഡി.ജോർജ്ജ്ക്കുട്ടി, വർഗ്ഗീസ് മാത്യു,എ.ജെ കുഞ്ഞുമോൻ, വിജയകുമാര്‍ തായംങ്കരി, തോമസ് മാത്യൂ എന്നിവർ പങ്കെടുത്തു.
0 Comments