ad

Ticker

6/recent/ticker-posts

മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്ര കെട്ടിടത്തിന്റെയും ലാബിന്റെയും ഉദ്ഘാടനം

മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്ര കെട്ടിടത്തിന്റെയും ലാബിന്റെയും ഉദ്ഘാടനം ചേലക്കര നിയോജക മണ്ഡലം എംഎൽഎ ശ്രീ യു ആർ പ്രദീപ് നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ ബി.കെ തങ്കപ്പൻ സ്വാഗതം പറഞ്ഞു. ശ്രീമതി ഗിരിജ മേലേടത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ വി നഫീസ മുഖ്യ അതിഥിയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷാദിയ അമീർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശശികല സുബ്രഹ്മണ്യം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രതിഭാ മനോജ്, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി എം. എ നസീബ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീമതി ഘനശ്രീമധു ,ബി. കെ ജയദാസ്, dr. നിധിൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. 42 ഇനം ടെസ്റ്റുകൾ ആണ് നിലവിൽ ലാബിൽ ലഭിക്കുന്നത്. മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതിയിൽ ലാബിന്റെ കെട്ടിട നിർമാണം പൂർത്തീകരിച്ചിരുന്നു.

Post a Comment

0 Comments