ad

Ticker

6/recent/ticker-posts

തലവടി  കുന്തിരിക്കല്‍  സിഎംഎസ്സ് ഹൈസ്കൂളിൽ പൂർവ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷവും ബാഡ്മിന്റൺ ടൂർണമെന്റ്  സമാപനവും.



തലവടി. കുന്തിരിക്കല്‍  സിഎംഎസ്സ് ഹൈസ്കൂൾ 
പൂർവ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ  റവ.തോമസ് നോർട്ടൻ നഗറിൽ നടക്കുന്ന  ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് "സ്മാഷ് 2025"  26ന് സമാപിക്കും. 

പ്രധാന അധ്യാപകൻ റെജിൽ സാം മാത്യു പതാക ഉയർത്തും. വൈകിട്ട് 5.30ന്  നടക്കുന്ന  ബാഡ്മിന്റൺ ടൂർണമെന്റ് സമാപന സമ്മേളനം  രക്ഷാധികാരിയും സിഎസ്ഐ സഭാ മുൻ മോഡറേറ്ററുമായ ബിഷപ്പ് തോമസ് കെ ഉമ്മൻ ഉദ്ഘാടനം ചെയ്യും.ഫോർമർ സ്റ്റുഡന്റസ് അസോസിയേഷന്‍  വൈസ് പ്രസിഡന്റും എടത്വ ഗ്രാമ പഞ്ചായത്ത്  അംഗവുമായ ബെറ്റി ജോസഫ് അധ്യക്ഷത വഹിക്കും. ജനറൽ കൺവീനർ മാത്യൂസ് പ്രദീപ് ജോസഫ് റിപ്പബ്ലിക് ദിന സന്ദേശം നല്‍കും. 

ജൂനിയർ/സീനിയർ ബോയ്സ്/ഗേൾസ് സിംഗിൾസ്/ഡബിൾസ് ഇനങ്ങളില്‍ സംസ്ഥാനത്തിന്റെ  വിവിധ ഭാഗങ്ങളില്‍ നിന്ന്   നിരവധി ടീം പങ്കെടുത്തു.വിജയികൾക്ക് ഉള്ള ട്രോഫികളും ക്യാഷ് അവാര്‍ഡും പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് റവ മാത്യൂ ജിലോ നൈനാൻ,റവ.മാത്യൂ പി.ജോർജ്ജ് എന്നിവർ  സമ്മാനിക്കുമെന്ന് പൂർവ്വ വിദ്യാർത്ഥി സംഘടന  ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള, ട്രഷറാർ എബി മാത്യു ചോളകത്ത്, പബ്ളിസിറ്റി കൺവീനർ ജിബി ഈപ്പൻ എന്നിവർ അറിയിച്ചു.

Post a Comment

0 Comments