ad

Ticker

6/recent/ticker-posts

രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന നാഷണൽ മാസ്റ്റേഴ് ചാമ്പ്യൻഷിപ്പിൽ 5 സ്വർണ്ണം നേടിയ ബിനോമോന്‍ പഴയമഠത്തിന്   ഉജ്ജ്വല സ്വീകരണം നല്കും. 



എടത്വാ : രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന നാഷണൽ മാസ്റ്റേഴ് ചാമ്പ്യൻഷിപ്പിൽ 5 സ്വർണ്ണം നേടിയ ബിനോമോന്‍ പഴയമഠത്തിന്  ഉജ്വല  സ്വീകരണം നല്കും.  ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ,  ജോർജിയൻ സംഘം,  തുടങ്ങി വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ  ഇന്ന് വൈകിട്ട് 5ന് തിരുവല്ല റെയിൽവെ സ്റ്റേഷനിൽ സ്വീകരണം നല്കുമെന്ന്  ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ  പ്രസിഡന്റ് ഡോ.ജോൺസൺ വി.ഇടിക്കുള,സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ  എന്നിവർ അറിയിച്ചു.എടത്വ ജംഗ്ഷനിൽ വാദ്യമേളങ്ങളുടെ അകമ്പടിയോട്  സ്വീകരണം നല്കും. തൃശൂരില്‍  നടന്ന സംസ്ഥാന മാസ്റ്റേഴ്‌സ് മീറ്റ് നീന്തല്‍ മത്സരത്തില്‍  കഴിഞ്ഞ മാസം  4 സ്വര്‍ണ്ണം നേടിയിരുന്നു.

Post a Comment

0 Comments