ad

Ticker

6/recent/ticker-posts

കോണ്‍ഗ്രസ് തലവടി  മണ്ഡലം കമ്മറ്റിയുടെ  നേതൃത്വത്തില്‍ തലവടി   പഞ്ചായത്ത്  ആഫീസ് പടിക്കല്‍ നടത്തിയ  പ്രതിഷേധ  മാർച്ചും ധർണയും  നടത്തി

എടത്വ:  തലവടി പഞ്ചായത്ത് വികസന മുരടിപ്പിലും, കെടുകാര്യസ്ഥതയ്ക്കും കേരളത്തില്‍ ഒന്നാം സ്ഥാനത്തിനായി  മത്സരിക്കുകയാണെന്ന്  ഡി.സി.സി വൈസ് പ്രസിഡന്‍റ്  സജിജോസഫ്  പറഞ്ഞു . കോണ്‍ഗ്രസ് തലവടി  മണ്ഡലംകമ്മറ്റിയുടെ  നേതൃത്വത്തില്‍   നീരേറ്റുപുറത്ത്  വാടകയ്ക്ക് പ്രവർത്തിക്കുന്ന പഞ്ചായത്ത്  ആഫീസ് പടിക്കല്‍ നടത്തിയ  പ്രതിഷേധ  മാർച്ചും ധർണയും  ഉത്ഘാടനം  ചെയ്യുകയായിരുന്നു  അദ്ധേഹം . 
 തലവടി പഞ്ചായത്തിലെ ഗ്രാമീണ റോഡുകള്‍ മുഴുവന്‍ തകര്‍ന്ന് കിടക്കുന്നതിനാല്‍ ദിവസേന നിരവധി അപകടങ്ങള്‍ ഉണ്ടാകുന്നു. 
നീരേറ്റുപുറം വാട്ടര്‍ട്രീറ്റ്മെന്‍റ് പ്ലാന്‍റ് സ്ഥിതിചെയ്യുന്ന പ്രദേശമായിട്ട് കൂടി ഈ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാന്‍ പഞ്ചായത്തിന് ഇതുവരെ സാധിച്ചില്ല. നിലവിലുണ്ടായിരുന്ന പഞ്ചായത്ത്  കെട്ടിടം   ഇല്ലാതാക്കാന്‍ മുന്‍കൈ എടുത്ത് വരും തലമുറയെ ഒരിക്കലും അവസാനിക്കാത്ത വ്യവഹാരത്തിലേക്ക് തള്ളീവിട്ടു എന്നത് മാത്രമാണ് ഈ പഞ്ചായത്ത് ഭരണസമതിയുടെ ഏകനേട്ടം അദ്ദേഹം കൂട്ടിചേർത്തു.
രാവിലെ  ചക്കുളത്തുകാവ് ജംഗ്ഷനില്‍ നിന്നാണ് പ്രതിഷേധ  പ്രകടനം  ആരംഭിച്ചത്. 
മണ്ഡലം പ്രസിഡന്‍റ് വര്‍ഗീസ് കോലത്തുപറമ്പില്‍  അദ്ധ്യക്ഷത  വഹിച്ചു .
ബ്ലോക്ക്  വൈസ് പ്രസിഡന്‍റ്  ബിജുപാലത്തിങ്കല്‍ ,വര്‍ഗീസ് നാല്പത്തഞ്ചില്‍ ,പ്രിയഅരുണ്‍,  സുഷമസുധാകരന്‍ , സുജസ്റ്റീഫന്‍ , വിജയബാലകൃഷ്ണന്‍ , അനില്‍വെറ്റിലക്കണ്ടം, സാനു കല്ലുപുരയ്ക്കല്‍, കുര്യച്ചന്‍ പുളിമൂട്ടില്‍, എം.സ്. പ്രതാപന്‍ ,എസ് ബി പ്രസാദ്, ഷാജി മാമ്മൂട്ടിൽ, ജയകുമാര്‍, 
 ജിബിന്‍ പുരയ്ക്കല്‍, ജെയിംസ് ജോസ്,പുഷ്പകരൻ, റെജി മാമ്മൂട്ടിൽ പള്ളത്തില്‍ ,സാബു കുന്നത്ത്‌പറമ്പിൽ, കോശി കന്യേകോണില്‍ , മോനി ഉമ്മന്‍ ,  ജോര്‍ജ്ജ് , ചെറിയാൻ ജോഷ്വാ,സന്തോഷ്‌ മാമ്മൂട്ടിൽ,സുജിത്ത് വട്ടപറമ്പില്‍,  ബിന്ദുമംഗളന്‍, ലീലാമ്മ സഖറിയാ , കെ എസ് സുജോജ്, കൊച്ചുമോൻ കുന്നത്ത്‌പറമ്പിൽ,ജിറ്റു ജയ്,എം റ്റി രാജു, സാനിച്ചൻ ജോൺ,  മനോജ്  അമ്പ്രയില്‍ , കുഞ്ഞ്ചിറയ്ക്കകത്ത്, ഹരി, സജി തുടങ്ങിയവര്‍  പ്രസംഗിച്ചു .

Post a Comment

0 Comments