മലപ്പുറം : വളാഞ്ചേരി മജ്‌ലിസ് ആർട്സ് & സയൻസ് കോളേജിൽ വെച്ച് നടത്തപ്പെടുന്ന 'ഐക്യ'- കാലിക്കറ്റ് സർവകലാശാല വിദ്യാർഥി യൂണിയൻ "കലൈക്യ" ഇൻ്റർസോൺ കലോത്സവത്തിന് നാളെ തുടക്കമാവും. കലോത്സവത്തിന് വിളംബരമോതി വളാഞ്ചേരി ടൗണിൽ സംഘടിപ്പിച്ച സാംസ്കാരിക ഘോഷയാത്ര പ്രൗഢമായി. എം.ഇ.എസ് കെ.വി.എം കോളേജിൽ നിന്നും തുടങ്ങി റിലയൻസ് പമ്പ് പരിസരത്ത് സമാപിച്ച സാംസ്കാരിക ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു. ഘോഷയാത്രയിൽ ജനപ്രതിനിധികൾ, അധ്യാപക വിദ്യാർഥികൾ, കലാ സാംസ്കാരിക പ്രവർത്തകർ, എൻ.എസ്.എസ് വളണ്ടിയേഴ്‌സ് ഉൾപ്പടെ വിവിധ മേഖലകളിൽ നിന്നുള്ളവർ അണിനിരന്നു. വിവിധ കലാ രൂപങ്ങൾ, വിദ്യാർത്ഥികളുടെ ബാൻ്റ് സെറ്റ്, ശിങ്കാരിമേളം, ലോഗോ പതിച്ച നൈട്രജൻ ബലൂണുകൾ, മുത്തു കുടകൾ, വർണ്ണ കൊടികൾ തുടങ്ങി വർണ്ണാഭമായ രീതിയിലാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. ഘോഷയാത്രക്ക് യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൻ നിതിൻ ഫാത്തിമ ജനറൽ സെക്രട്ടറി സഫ്‌വാൻ പത്തിൽ, വൈസ് ചെയർമാൻ പി.കെ.അർഷാദ്, ഭാരവാഹി പി.കെ.മുബഷിർ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് ഷഹാനസ് മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.സി.എ.നൂർ, ഒ.കെ.സുബൈർ, സംഘാടക സമിതി ഭാരവാഹികളായ അഷ്ഹർ പെരുമുക്ക് ഷറഫുദ്ദീൻ പിലാക്കൽ, കബീർ മുതുപറമ്പ്, വി.എ.വഹാബ്, മുജീബ് വാലാസി, സി.എം.റിയാസ്, ഷമീർ എടയൂർ, വിനു പുല്ലാനൂർ, ശബാബ് വക്കരത്ത്, ജമാൻ, ജലീൽ കാടാമ്പുഴ, അഡ്വ: ഒ.പി.റൗഫ് സിദ്ധീഖ് പാലാറ, അറഫ ഉനൈസ്, റിഫാക്കത്ത് അലി തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments