കാടാമ്പുഴ: മാറാക്കര പഞ്ചായത്തിലെ കാടാമ്പുഴ യിൽ ബീവറേജ് ഔട്ട് ലറ്റ് തുടങ്ങുന്നതിനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് മാറാക്കര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ കാടാമ്പുഴ ക്ഷേത്രവും നിരവധി മസ്ജിദുകളും മദ്റസകൾ അടക്കമുള്ള മത സ്ഥാപനങ്ങളും സ്കൂളുകളും സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ബീവറേജ് ഔട്ട്ലറ്റ് തുടങ്ങുന്നത് വലിയ സാമൂഹ്യ ആഘാതങ്ങൾ സൃഷ്ടിക്കുകയും ജനങ്ങളുടെ സ്വൈര്യ ജീവിതത്തെ ബാധിക്കുകയും ചെയ്യുന്നതിനാൽ ഈ നീക്കം സർക്കാറും അധികൃതരും ഉപേക്ഷിക്കണം. ബീവറേജ് ഔട്ട്ലറ്റ് തുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് - ലീഗ് മാറാക്കര പഞ്ചായത്ത് ഭാരവാഹികൾ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം. എൽ. എയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിനെ നേരിൽ കണ്ട് നിവേദനം നൽകി. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എ.പി ജാഫർ അലി , ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത് , വൈസ് പ്രസിഡൻ്റ് പി.ടി ഗഫൂർ എന്നിവർ ചേർന്നാണ് മന്ത്രിക്ക് നിവേദനം നൽകിയത്.
0 Comments