കോട്ടക്കൽ :കോട്ടക്കൽ റണ്ണേഴ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്ന രണ്ടാമത് ഫാസ് ഹോൾഡിങ്സ് കോട്ടയ്ക്കൽ മാരത്തൺ ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി .10 കിലോമീറ്റർ 5 കിലോമീറ്റർ 3 കിലോമീറ്റർ വിഭാഗങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 2500 ഓളം പേർ പങ്കെടുത്തു. ടൈമിംഗ് ചിപ്പ് ഘടിപ്പിച്ച് നടന്ന മത്സരത്തിൽ പത്ത് കിലോമീറ്റർ വിഭാഗം കോട്ടയ്ക്കൽ മുനിസിപ്പൽ ചെയർപേഴ്സൺ ഡോക്ടർ ഹനീഷയും 5 കിലോമീറ്റർ വിഭാഗം കോട്ടക്കൽ സർക്കിൾ ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂരും മൂന്നു കിലോമീറ്റർ വിഭാഗം ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കടമ്പോട്ട് മൂസയും ഫ്ലാഗ് ഓഫ് ചെയ്തു. 10 കിലോമീറ്റർ പുരുഷ വിഭാഗത്തിൽ നബീൽ സാഹി (കോഴിക്കോട്) അതുൽ രാജ് (കണ്ണൂർ) ബഷീർ തോരപ്പ (മലപ്പുറം )എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയപ്പോൾ വനിതാ വിഭാഗത്തിൽ രഞ്ജിത (പാലക്കാട്) പൗർണമി (പാലക്കാട്) അർച്ചന (മലപ്പുറം) എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. 5 കിലോമീറ്റർ പുരുഷ വിഭാഗത്തിൽ മുഹമ്മദ് അമീൻ. എം പി (മലപ്പുറം)മുഹമ്മദ് ജസീൽ കെ സി (മലപ്പുറം)മുഹമ്മദ് സ്വാലിഹ്(മലപ്പുറം) എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തപ്പോൾ വനിതാ വിഭാഗത്തിൽ അഞ്ജുകൃഷ്ണ (മലപ്പുറം) ഫാത്തിമ റിസ് വ (മലപ്പുറം)അനഘ എന്നിവർ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. വിജയികൾക്ക് യഥാക്രമം 10000 രൂപയും 7000യും രൂപ 5000 രൂപയും ഉപഹാരവും ലഭിക്കും. കൂടാതെ വിവിധ പ്രായപരിധി അനുസരിച്ചും വ ഉപഹാരം നൽകി. സമാപന ചടങ്ങിൽ കോട്ടക്കൽ എംഎൽഎ പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ, കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ ഡോക്ടർ ഹനീഷ, ഒതുക്കുങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് കടമ്പോട്ട് മൂസ, കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോക്ടർ പി മാധവൻകുട്ടി വാര്യർ, ഡെപ്യൂട്ടി കളക്ടർ അൻവർ സാദത്ത്, കോട്ടക്കൽ സബ് ഇൻസ്‌പെക്ടർ വിമൽ കുമാർ,കോട്ടക്കൽ റണ്ണേഴ്സ് ക്ലബ് പ്രസിഡണ്ട് ഡോ:അലവി ഇല്ലിക്കോട്ടിൽ , സെക്രട്ടറി ജാസിർ ഡിപി എന്നിവർ വിജയികൾക്കുള്ള ക്യാഷ് പ്രൈസും ഉപഹാവും നൽകി.
0 Comments