ഇ.എം.എസ്-എ.കെ.ജി ദിനാചരണത്തിൻ്റെ ഭാഗമായി സി.പി.ഐ(എം) വളാഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സീറോ വേസ്റ്റ് ക്യാമ്പയിൻ ഭാഗമായി കുളമംഗലം മനക്കൽ കുളം ശുചീകരണത്തിന് തുടക്കം കുറിച്ചു. നാളെയും ശുചീകരണം തുടരും. സി.പി.ഐ(എം) മലപ്പുറം ജില്ലാ കമ്മിറ്റിഅംഗം വി.പി സക്കറിയ ഉദ്ഘാടനം ചെയ്തു. കെ.വി ബാബുരാജ് അധ്യക്ഷത വഹിച്ചു. വി.കെ രാജീവ്, എൻ വേണുഗോപാലൻ,കെ.എം ഫിറോസ് ബാബു,കെ.പി യാസർ അറഫാത്ത്, ടി.പി രഘുനാഥ്,ടി.ടി പ്രേമരാജൻ,ഇ.പി അച്ച്യുതൻ, പി.ഡി സന്തോഷ്, കെ.ആസിഫ് എന്നിവർ സംസാരിച്ചു. എ.അഖിൽ അഷ്റഫ്, വി.പി സബ്നേഷ്, കെ.ജയൻ,എൻ നൗഷാദ്,എം. ഗഫൂർ,അർജുൻ, മഹേഷ്,അബൂ താഹിർ,മുഹമ്മദ് അലി എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.
0 Comments