മാന്നാർ:സാമൂഹിക ഉത്തരവാദിത്വമുള്ള സമൂഹത്തെ വളർത്തിയെടുക്കുന്നതിൽ ലയൺസ് ക്ലബ്സ് ഇന്റർനാഷണലിന്റെ പങ്ക് പ്രശംസനീയമെന്ന് ലയൺസ് ക്ലബ്സ് ഇന്റർനാഷനൽ ഡിസ്ട്രിക്ട് 318ബി ഗവർണർ ആർ. വെങ്കിടാചലം പ്രസ്താവിച്ചു.സമ്പദ്‌വ്യവസ്ഥയ്ക്കും ആവാസ വ്യവസ്ഥയ്ക്കും ഇടയിൽ ശരിയായ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന്, ഓരോ വ്യക്തിയും ഈ കടമ നിർവഹിക്കാൻ ബാധ്യസ്ഥനാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
ലയൺസ് ക്ലബ്സ് ഇന്റർനാഷനൽ ഡിസ്ട്രിക്ട് 318ബി റീജിയൺ 4 സോൺ 2 കോൺഫ്റൻസ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാന്നാർ ലയൺസ് ക്ലബ് ഹാളിൽ മാർച്ച് 9ന് നടന്ന ചടങ്ങിൽ സോൺ ചെയർമാൻ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. വിവിധ ക്ളബുകളിൽ നിന്നെത്തിയ ഭാരവാഹികൾ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
ക്യാബിനറ്റ് സെക്രട്ടറി വി.കെ സജീവ്, റീജിയണൽ ചെയർമാൻ ജേക്കബ് ടി നീണ്ടിശ്ശേരി, ക്യാബിനറ്റ് പ്രിൻസിപ്പൽ അഡ്വൈസര്‍ ബൈജു പിള്ള, മാന്നാർ ക്ലബ് പ്രസിഡന്റ് ഗീവർഗീസ് യോഹന്നാൻ,സെക്രട്ടറി ചാന്ദിനി ബൈജു, അഡ്മിനിസ്‌ട്രേറ്റര്‍ ആർ.കൃഷ്ണകുമാർ, എടത്വ ടൗൺ ക്ളബ് പ്രസിഡന്റ് ഡോ ജോൺസൺ വി.ഇടിക്കുള, സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ, മെമ്പർഷിപ്പ് കോർഡിനേറ്റർ വിൻസൻ ജോസഫ് കടുമത്ത്, സി & എം ചെയർപേഴ്സൺ കെ ജയചന്ദ്രന്‍, രാമങ്കരി ക്ളബ് പ്രസിഡന്റ് പി. സി. ജയചന്ദ്രകുമാർ, സെക്രട്ടറി കെ ജെ. സാലിച്ചൻ,ട്രഷറർ ദേവസ്യ ആന്റണി, ചെന്നിത്തല ക്ളബ് സെക്രട്ടറി ബിനു സി.വർഗ്ഗീസ്, ട്രഷറാർ സി. പ്രവീൺ എന്നിവർ പ്രസംഗിച്ചു.
മികച്ച രീതിയില്‍ പ്രവർത്തനങ്ങൾ കാഴ്ചവെച്ച സോൺ ചെയർമാൻ സുരേഷ് ബാബുവിനെ ഗവർണർ ആർ വെങ്കിടാചലം ആദരിച്ചു.
0 Comments