ad

Ticker

6/recent/ticker-posts

സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ) മലപ്പുറം വെസ്റ്റ് ജില്ലാ മാനേജ്മെന്റ് കോൺഫ്രൻസ് 22 ചൊവ്വ കോട്ടക്കൽ സ്വാഗതമാട് ടി എം എം ഓഡിറ്റോറിയത്തിൽ


കോട്ടക്കൽ :കാലം മാറുന്നു, ലഹരിയുടെയും മതനിരാസത്തിന്റെയും ഭീകര കൈകള്‍ നവതലമുറയെ പിടിമുറുക്കിക്കൊണ്ടേയിരിക്കുന്നു. സോഷ്യല്‍ മീഡിയയുടെ സ്വാധീനത്താല്‍ പിഞ്ചു കുഞ്ഞുങ്ങളുടെ വരെ ചിന്താഗതിയും സമീപനങ്ങളും മാറ്റം വരുമ്പോള്‍, ഈ നവ്യമായ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനായി മദ്റസാ മാനേജ്മെന്റുകള്‍ ചര്‍ച്ചയ്ക്കൊരുങ്ങുന്നു. സമസ്ത സെന്റിനറിയുടെ ഭാഗമായി 'മദ്‌റസാ പ്രസ്ഥാനവും മൂല്യ ബോധവും' എന്ന പ്രമേയത്തില്‍ സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മാനേജ്‌മെന്റ് കോണ്‍ഫ്രന്‍സ് 2025 ഏപ്രില്‍ 22 ചൊവ്വാഴ്ച രാവിലെ 9 മണി മുതല്‍ ഇതൊന്നിച്ച് ചേര്‍ത്ത പരിപാടികളോടെ കോട്ടക്കല്‍ സ്വാഗതമാട് TMM ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുകയാണ്.
മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പുതിയ വഴികള്‍ തേടിയുള്ള ഈ കോൺഫ്രൻസ്
കാലത്ത് 9.15 ന് എസ് എം എ സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി പതാക ഉയർത്തുന്നതോടെ തുടക്കം കുറിക്കും
തുടർന്ന് ബഹു വഖഫ് ഹജ്ജ് കാര്യ വകുപ്പ് മന്ത്രി :ശ്രീ. വി അബ്ദുറഹിമാന്‍ കോൺഫ്രൻസ് ഉത്ഘാടനം ചെയ്യും ജില്ലാ പ്രസിഡന്റ്‌ അലി ബാഖവി ആറ്റുപ്പുറം അദ്ധ്യക്ഷത വഹിക്കും സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ സുലൈമാൻ ഇന്ത്യനൂർ ആമുഖ പ്രഭാഷണം നടത്തും മൊയ്തീന്‍കുട്ടി ബാഖവി പൊന്മള(സമസ്ത ജില്ലാ സെക്രട്ടറി),അബൂ ഹനീഫല്‍ ഫൈസി തെന്നല (എസ് ജെ എം സംസ്ഥാന ജന.സെക്രട്ടറി),അബ്ദുറഹിമാന്‍ സഖാഫി ഊരകം (കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജന. സെക്രട്ടറി),കെപിഎച്ച് തങ്ങള്‍ കാവനൂര്‍ (എസ് ജെ എം ജില്ലാ പ്രസിഡന്റ്),അബ്ദുല്‍ മജീദ് അഹ്‌സനി ചെങ്ങാനി (എസ് വൈ എസ് ജില്ലാ പ്രസിഡന്റ്),ജഹ്ഫര്‍ ശാമില്‍ ഇര്‍ഫാനി(എസ് എസ് എഫ് ജില്ലാ പ്രസിഡന്റ്)എന്നിവർ ആശംസ പ്രസംഗം നടത്തും കാലത്ത് 10.30 മുതൽ നടക്കുന്ന പഠന ക്ലാസ്സിൽ "മതവിദ്യാഭ്യാസം നേരിടുന്ന പ്രശ്‌നങ്ങള്‍, പരിഹാരം" എന്ന വിഷയം സുന്നി വോയ്‌സ് എഡിറ്റർ ഇബ്‌റാഹീം സഖാഫി പുഴക്കാട്ടിരിയും, "മൂല്യ വിദ്യാഭ്യാസം" എന്ന വിഷയം എസ് വൈ എസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി റഹ്‌മത്തുല്ല സഖാഫി എളമരവും, 'വഖഫ് ഭേദഗതി ബില്ല്; ആശങ്കകള്‍" എന്ന വിഷയം വഖഫ് ബോർഡ് മെമ്പർ പ്രൊഫസർ കെ എം എ റഹീം സാഹിബും,"മദ്‌റസാ പ്രസ്ഥാനവും മാനേജ്‌മെന്റും" എന്ന വിഷയം എസ് എം എ സ്റ്റേറ്റ് സെക്രട്ടറി മുഹമ്മദലി സഖാഫി വള്ളിയാടും, "സെന്റിനറിയിലെത്തിയ സമസ്ത" എന്ന വിഷയം കേരള മുസ്‌ലിം ജമാഅത് ജില്ലാ വൈസ് പ്രസിഡന്റ്‌ വടശ്ശേരി ഹസന്‍ മുസ്ലിയാരും അവതരിപ്പിക്കും
ഉച്ചക്ക് 2.30ന് നടക്കുന്ന എസ് എം എ ജില്ലാ വാർഷിക കൗണ്‍സില്‍ കേരള മുസ്‌ലിം ജമാഅത് ജില്ലാ പ്രസിഡന്റ്‌ കൂറ്റമ്പാറ അബ്ദുറഹ് മാന്‍ ദാരിമി ഉത്ഘാടനം ചെയ്യും മലപ്പുറം വെസ്റ്റ് ജില്ലയിലെ മദ്രസകളിൽ നിന്ന് തിരഞ്ഞെടുത്ത മൂന്നു വീതം പ്രധാന ഭാരവാഹികളും,എസ് എം എ റീജിയണൽ ഭാരവാഹികൾ, സോൺ എക്സിക്യൂട്ടീവ് അംഗങ്ങൾ, ജില്ലാ കൗൺസിൽ അംഗങ്ങൾ അടക്കം 1600 പ്രതിനിധികൾ കോൺഫ്രൻസിൽ സംബന്ധിക്കും മുഹമ്മദ്‌ അലി സഖാഫി കൊളപ്പുറം (ജില്ലാ ജനറൽ സെക്രട്ടറി) .സുലൈമാൻ ഇന്ത്യനൂർ (സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ &ജനറൽ കൺവീനർ സംഘാടക സമിതി).ജില്ലാ സെക്രട്ടറി ഒ.മുഹമ്മദ് കാവപ്പുര,.ജില്ലാ എക്സി.അംഗം എൻ.എം.അബ്ദുള്ള മുസ്ലിയാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

Post a Comment

0 Comments