ad

Ticker

6/recent/ticker-posts

കാവാലം - തട്ടാശ്ശേരി പാലം യാഥാർത്ഥ്യമാകുന്നു ; 60.3 കോടി രൂപ ചിലവഴിച്ചാണ് നിർമ്മാണം.

കുട്ടനാട് :  കാവാലം, തട്ടാശ്ശേരി പാലം നിർമ്മാണത്തിന് അന്തിമ സാമ്പത്തിക അനുമതി ലഭിച്ചതായി തോമസ് കെ തോമസ് എം.എൽ.എ അറിയിച്ചു.മുൻ എംഎൽഎ തോമസ് ചാണ്ടിയുടെ അഭ്യർത്ഥനപ്രകാരം 2016ലെ ഇടക്കാല ബഡ്ജറ്റിൽ 30 കോടി രൂപയാണ് പാലത്തിനായി അനുവദിച്ചിരുന്നത്.തുടർന്ന് ദേശീയ ജലപാത നിയമം മറികടക്കുവാൻ രൂപരേഖയിൽ മാറ്റം വരുത്തിയതോടെ ഇത് 52 കോടി രൂപയായി വർധിപ്പിച്ചു.110 സെൻറ് ഭൂമിയായിരുന്നു ഏറ്റെടുക്കേണ്ടിയിരുന്നത്.കാവാലം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ 2023 ജനുവരി 17ന് വിളിച്ചേർത്ത യോഗത്തിൽ ഭൂമി വിട്ടു നൽകുന്നതിന് ഉടമകൾ സമ്മതിക്കുകയും തൊട്ടടുത്ത ദിവസം സമ്മതപത്രം ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു.2023 മാർച്ചിന് മുമ്പായി തന്നെ ഭൂമിയുടെ വില സർക്കാരിൽ നിന്നും ഉടമകൾക്ക് വാങ്ങി നൽകുകയും ചെയ്തു.നീണ്ട ഒമ്പത് വർഷത്തെ പരിശ്രമത്തിന്റെ പരിസമാപ്തിയിൽ എത്തിയിരിക്കുകയാണ് അന്തിമ സാമ്പത്തിക അനുമതിയിലൂടെ.60.03 കോടി രൂപയുടെ സാമ്പത്തിക അനുമതിയാണ് കിഎഫ്ബിയിൽ നിന്നും ഇപ്പോൾ ലഭിച്ചിട്ടുള്ളത്.നിർമ്മാണ വൈദഗ്ധ്യം കൊണ്ട് ശ്രദ്ധേയമായ പടഹാരം പാലത്തിന്റെ സമാനമായ രീതിയിലാണ് കാവാലം തട്ടാശ്ശേരി പാലവും നിർമ്മിക്കുന്നത്. പമ്പയാറിന് കുറുകെ 400മീറ്റർ നീളത്തിലും 8.5മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുക. ടവർമാതൃകയിൽ 45മീറ്ററിന്റെ 4സ്പാനുകളും ഇരുവശത്തും 35നീളത്തിൽ രണ്ട് വീതം സ്പാനുകളുമാണ് വെള്ളത്തിൽ നിർമ്മിക്കുന്നത്. ശേഷിച്ച സ്പാനുകളും തൂണുകളും കരയിലാകും.സമയബന്ധിതമായി ടെൻഡർ നടപടികൾ പൂർത്തിയാക്കി പാലം നിർമ്മാണം ആരംഭിക്കുന്നതിന് കർശന നിർദേശം കേരള റോഡ് ഫണ്ട് ബോർഡിന്  നൽകിയതായും തോമസ് കെ തോമസ് എംഎൽഎ പറഞ്ഞു.തട്ടാശേരി പാലം യാഥാർഥ്യമാകുന്നതോടെ കുട്ടനാട്ടുകാരുടെ യാത്രയുടെ ദുരിതത്തിന് പരിഹാരമാകും. ഉത്ഘാനം ചെയ്യപ്പെട്ട വൈശ്യം ഭാഗം, മങ്കൊമ്പ് സിവിൽ സ്റ്റേഷൻ, ചമ്പക്കുളം കനാൽ പാലം, നിർമ്മാണം പൂർത്തിയായി വരുന്ന പടഹാരം പാലങ്ങൾക്ക് ഒപ്പം തട്ടാശേരി പാലം കൂടി പൂർത്തിയാകുമ്പോൾ ദേശീയ പാത , എം.സി.റോഡ് , ആലുപ്പുഴ - കോട്ടയം മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിലേയ്ക്ക് വളരെ വേഗത്തിൽ കുട്ടനാട്ട്കാർക്ക് എത്തിച്ചേരാൻ കഴിയും. ദൂരം കുറയുന്നതോടൊപ്പം ടൂറിസം, കാർഷിക സർക്ക്യൂട്ടുകൾ യാഥാർത്ഥ്യമാകുമെന്നും ഇതിനായുള്ള പദ്ധതി രേഖ സർക്കാരിന് കൈമാറിയതായും തോമസ് കെ തോമസ് എം.എൽ.എ അറിയിച്ചു.

Post a Comment

0 Comments