ad

Ticker

6/recent/ticker-posts

പാർശ്വവത്ക്കരിക്കപ്പെട്ടവരോടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ അഗാധമായ സമർപ്പണം ലോകമെമ്പാടുമുള്ള  ഹൃദയങ്ങളെയും വിശ്വാസങ്ങളെയും അതിർത്തികളെയും മറികടന്ന് സ്പർശിച്ചു : എടത്വ വികസന സമിതി

എടത്വ:എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ  ഫ്രാൻസിസ് മാർപാപ്പ അനുസ്മരണം നടത്തി.പുരോഗമന നിലപാടുകളിൽ ഉറച്ച തീരുമാനമെടുത്തിരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം ആഗോള തലത്തിൽ  വലിയ നഷ്ടമാണെന്ന്  യോഗം അനുസ്മരിച്ചു.സ്നേഹം,കാരുണ്യം, കരുണ,നീതി,സമാധാനം,എളിമ എന്നിവയുടെ വിളനിലമായിരുന്നു സമാനതകളില്ലാത്ത ആ സവിശേഷമായ  വൃക്തിത്വമെന്നും അനുസ്മരിച്ചു.ട്രഷറർ  കുഞ്ഞുമോൻ പട്ടത്താനം അധ്യക്ഷത വഹിച്ചു. പ്രസിഡന്റ്  ഐസക്ക് എഡ്വേർഡ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് അഡ്വ ഐസക്ക് രാജു അനുശോചന പ്രമേയം അവതരിപ്പിച്ച്  മൗനപ്രാർത്ഥന നടത്തി.

രക്ഷാധികാരി ഷാജി മാധവൻ,ജനറൽ സെക്രട്ടറി ഡോ ജോൺസൺ വി.ഇടിക്കുള, ടോമിച്ചന്‍ കളങ്ങര,എം. വി ആന്റണി എന്നിവർ  പ്രസംഗിച്ചു.



Post a Comment

0 Comments