ad

Ticker

6/recent/ticker-posts

ഹൃദയത്തിൽ ദൈവത്തിന്റെ കൈയൊപ്പുള്ള  വലിയ ഇടയൻ ആയിരു ന്നു ഫ്രാൻസിസ് മാർപാപ്പ: ഡോ.ജോൺസൺ വി ഇടിക്കുള


എടത്വ: ഫ്രാൻസിസ് മാർപാപ്പ ഈ നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നല്ല ശമര്യക്കാരൻ ആയിരുന്നുവെന്ന് ചങ്ങനാശേരി അതിരൂപത സി.പി.ടി.എ  മുൻ വൈസ് പ്രസിഡന്റും പൊതുപ്രവർത്തകനുമായ ഡോ. ജോൺസൺ വി ഇടിക്കുള അനുസ്മരിച്ചു .ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം  ആഗോള കത്തോലിക്കാ സഭയെ മാത്രമല്ല ദുഃഖത്തിലാഴ്ത്തിയത്.സ്നേഹം,കാരുണ്യം,കരുണ,നീതി,സമാധാനം, എളിമ എന്നിവയുടെ വിളനിലമായിരുന്നു സമാനതകളില്ലാത്ത ആ സവിശേഷമായ  വൃക്തിത്വം.എപ്പോഴും നിരാലംബർക്കും അടിച്ചമർത്തപ്പെട്ടവർക്കും ഒപ്പം നിന്ന യഥാർത്ഥ ഇടയ ശ്രേഷ്ഠൻ ആയിരുന്നു അദ്ദേഹം.

പാർശ്വവത്ക്കരിക്കപ്പെട്ടവരോടുള്ള അദ്ദേഹത്തിന്റെ അഗാധമായ സമർപ്പണം ലോകമെമ്പാടുമുള്ള  ഹൃദയങ്ങളെ വിശ്വാസങ്ങളെയും അതിർത്തികളെയും മറികടന്ന് സ്പർശിച്ചു ;ഹൃദയത്തിൽ ദൈവത്തിന്റെ കൈയൊപ്പുള്ള  വലിയ ഇടയൻ ഇനി  ജന ഹൃദയങ്ങളിൽ.

Post a Comment

0 Comments