ad

Ticker

6/recent/ticker-posts

കടപ്പുറം ഗ്രാമപഞ്ചായത്ത് 2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 വയസ്സു മുതൽ 16 വയസ്സു വരെയുള്ള കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു.

കടപ്പുറം ഗ്രാമപഞ്ചായത്ത് 2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 വയസ്സു മുതൽ 16 വയസ്സു വരെയുള്ള കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു. പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ അധ്യക്ഷയായിരുന്നു. ഗുരുവായൂർ എലൈറ്റ് ലിഷർ ലാൻഡിലാണ് നീന്തൽ പരിശീലനം ഒരുക്കിയിരിക്കുന്നത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറോളം കുട്ടികളാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. വിവിധ ഷെഡ്യൂളുകളിലായി കുട്ടികൾ പരിശീലനത്തിൽ പങ്കെടുക്കും. വിദഗ്ധരായ നീന്തൽ പരിശീലകരുടെ നേതൃത്വത്തിലാണ് പരിശീലന ക്ലാസുകൾ നടക്കുന്നത്.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശുഭാജയൻ, മെമ്പർമാരായ അബ്ദുൽ ഗഫൂർ, സുനിതാ പ്രസാദ്,ഷീജ രാധാകൃഷ്ണൻ, ക്ലർക്ക് അലിമോൻ കെ കെ, ഇൻചാർജ് ഓഫീസർ ബിജില സുനിൽ എന്നിവർ സംബന്ധിച്ചു. 

മലയാളം ടെലിവിഷൻ വാർത്തകൾ: 9497344550

Post a Comment

0 Comments