ad

Ticker

6/recent/ticker-posts

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം കോൺഗ്രസ് തലവടി നോർത്ത് മണ്ഡലം കമ്മിറ്റി അനുസ്മരിച്ചു.

മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിയുടെ 34ാം രക്തസാക്ഷിത്വ വാർഷികം കോൺഗ്രസ് തലവടി നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഹൃദയവേദനയോടെയല്ലാതെ രാജീവ് ഗാന്ധിയെ സ്മരിക്കാൻ നമുക്ക് കഴിയില്ല എന്നും തന്റെ യുവത്വം രാജ്യത്തിനു പകർന്നു നൽകിയ ഇന്ത്യയെ സ്വപ്‌നം കാണാൻ പഠിപ്പിച്ചയാൾ ആയിരുന്നെന്നും, വിവര സാങ്കേതിക ലോകത്തേക്ക് നമ്മെ കൈപിടിച്ച് ഉയർത്തുകയും ശാസ്ത്ര വളർച്ചയ്ക്ക് വലിയ മുന്നേറ്റം നമ്മുടെ രാജ്യത്ത്  കൊണ്ടുവന്ന നേതൃത്വമായിരുന്നു അദ്ദേഹത്തിൻ്റേത് എന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് സജി ജോസഫ് പറഞ്ഞു.ആധുനിക ഭാരതത്തിന്റെ ശിൽപ്പിയാണ് രാജീവ് ഗാന്ധിയെന്നും അദ്ദേഹം കുട്ടിച്ചേർത്തു.
 തലവടി നോര്‍ത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ വെള്ളക്കിണർ ഷാപ്പുപടി ജഗ്ഷനിൽ സംഘടിപ്പിച്ച മുന്‍ പ്രധാനമന്ത്രി  രാജീവ്ഗാന്ധിയുടെ രക്തസാക്ഷിത്വദിനാചരണം ഉദ്ഘാടനം ചെയ്യുക ആയിരുന്നു അദ്ദേഹം. തുടർന്ന്  പുഷ്പാര്‍ച്ചനയും നടന്നു.  മണ്ഡലം കോൺഗ്രസ് കമ്മിറ്റി  പ്രസിഡന്‍റ്  വര്‍ഗീസ് കോലത്തുപറമ്പില്‍  അദ്ധ്യക്ഷത വഹിച്ചു . വര്‍ഗീസ് നാല്പത്തഞ്ചില്‍,ബിജുപാലത്തിങ്കല്‍ ,  ചെറിയാന്‍ ജോഷ്വാ , ഷാജിമാമ്മൂട്ടില്‍, വിജയബാലകൃഷ്ണന്‍ ,എം.എസ്.പ്രതാപന്‍ , കോശി കന്യേകോണില്‍ , ജോര്‍ജ്ജ് കുട്ടി, ലീലാമ്മസഖറിയാ,മോനിച്ചന്‍ ,സാനുകല്ലുപുരയ്ക്കല്‍, കൊച്ചുമോന്‍ കുന്നത്തുപറമ്പില്‍,ശാർങ്ങധരൻ,യോഹന്നാന്‍ മാത്യു, സജി മാമ്മൂട്ടില്‍ ,കറിയാച്ചന്‍,ബാബുകുട്ടന്‍, ടോമിച്ചന്‍ കന്നയില്‍ ,ബാബുജോര്‍ജ്ജ് , ജോക്കുട്ടി, സുജിത്ത് വട്ടപറമ്പില്‍ ജോയി ശ്രാമ്പിക്കല്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

🖊️  ഡോ. ജോൺസൺ വി ഇടിക്കുള 

Post a Comment

0 Comments