തലവടി :തലവടി സിഎംഎസ് ഹൈസ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റായി റവ.മാത്യൂ പി.ജോർജ്ജ് ചുമതലയേറ്റു. 1969- 1976 ബാച്ചിലെ വിദ്യാർത്ഥിയാണ് കുന്തിരിക്കൽ പുത്തൻപറമ്പിൽ റവ.മാത്യൂ പി.ജോർജ്ജ്.സിഎസ്ഐ സഭാ തിരുവല്ല ദൈവീക ജില്ലയുടെ ചെയർമാൻ ആയി നിയമിതനായ സംഘടന പ്രസിഡന്റും തലവടി സെന്റ് തോമസ് സിഎസ്ഐ ചർച്ച് വികാരിയുമായ റവ മാത്യു പി. ജോർജ്ജിനെ ഷാൾ അണിയിച്ച് അനുമോദിച്ചു.180 വർഷങ്ങൾക്ക് ശേഷം ആണ് തലവടി സെന്റ് തോമസ് സിഎസ്ഐ ചർച്ച് ഇടവക അംഗം അതേ ഇടവകയിൽ വികാരിയായി ചുമതലയേൽക്കുന്നത്.

കുന്തിരിക്കൽ സിഎംഎസ് ഹൈസ്ക്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ തോമസ് നോർട്ടൺ നഗറിൽ വിദ്യാർത്ഥികൾക്ക് സൗജന്യമായി നടത്തി വന്നിരുന്ന ബാഡ്മിന്റൺ പരിശീലന കളരി സമാപിച്ചു.പ്രസിഡന്റ് റവ മാത്യൂ പി. ജോർജ്ജ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപകൻ റെജിൽ സാം മാത്യു അധ്യക്ഷത വഹിച്ചു. ട്രഷറാർ എബി മാത്യു ചോളകത്ത് ,ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള,ജനറൽ കൺവീനർ മാത്യൂസ് പ്രദീപ് ജോസഫ്,അഡ്വ. ഐസക്ക് രാജു, ജിബി ഈപ്പൻ എന്നിവർ പ്രസംഗിച്ചു.
പൂർവ്വ വിദ്യാർത്ഥി സംഘടന നിർമ്മിച്ചു നല്കിയ ബാഡ്മിന്റണ്‍ കോർട്ടിൽ ഷിൻസ് ജോ ഷാജി,മാനുവൽ ജോർജ്ജ്, നോയൽ ജോൺ വർഗ്ഗീസ് ,റിൻന്റോ ഐസക്ക് എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നല്കിയത്.
ബാഡ്മിന്റൺ പരിശീലന കളരിയില്‍ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഇക്കഴിഞ്ഞ എസ്.എസ് എൽ.സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഉള്ള പുരസ്ക്കാര വിതരണവും ജൂൺ 2ന് നടക്കും. രാവിലെ 11ന് ജനറൽ കൺവീനർ മാത്യൂസ് പ്രദീപ് ജോസഫ് അധ്യക്ഷത വഹിക്കും. പ്രസിഡന്റ് റവ മാത്യൂ പി. ജോർജ് ഉദ്ഘാടനം ചെയ്യും.എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ജോസ്മി അന്ന വർഗ്ഗീസിന് 5000.00 രൂപ യുടെ ക്യാഷ് അവാര്‍ഡ് പൂർവ്വ വിദ്യാർത്ഥി സംഘടന വൈസ് പ്രസിഡന്റ് എടത്വ ഗ്രാമ പഞ്ചായത്ത് അംഗം ബെറ്റി ജോസഫ് സമ്മാനിക്കും.പൂർവ്വ വിദ്യാർത്ഥിയായ വളവുങ്കൽ ഷിജു മാത്യു ആണ് ക്യാഷ് അവാര്‍ഡ് സ്പോൺസർ ചെയ്തത്.
0 Comments