ad

Ticker

6/recent/ticker-posts

തലവടി കുന്തിരിക്കൽ സിഎംഎസ് ഹൈസ്കൂളിൽ സൗജന്യ  ബാഡ്മിന്റൺ പരിശീലന കളരി ആരംഭിച്ചു

തലവടി : കുന്തിരിക്കൽ സിഎംഎസ് ഹൈസ്ക്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ  തോമസ് നോർട്ടൺ നഗറിൽ വിദ്യാർത്ഥികൾക്ക് സൗജന്യ  ബാഡ്മിന്റൺ പരിശീലന കളരി ആരംഭിച്ചു.പ്രസിഡന്റ് റവ മാത്യൂ ജിലോ നൈനാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനറൽ  കൺവീനർ മാത്യൂസ് പ്രദീപ്  ജോസഫ് അധ്യക്ഷത വഹിച്ചു. മാവേലിക്കര  ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കൻണ്ടറി സ്ക്കൂൾ  വിദ്യാർത്ഥിനി മേഖ  ലിസിന് ആദ്യ രജിസ്ട്രേഷൻ  സ്ക്കൂൾ  ഉപദേശക സമിതി  അംഗം  സജി ഏബ്രഹാം  നല്കി പരിശീലന കളരി  ഉദ്ഘാടനം ചെയ്തു.  പ്രധാന അധ്യാപകൻ റെജിൽ സാം മാത്യു,  ട്രഷറാർ എബി മാത്യു ചോളകത്ത് ,ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള,കൺവീനർ  ജിബി ഈപ്പൻ എന്നിവർ പ്രസംഗിച്ചു.

പൂർവ്വ വിദ്യാർത്ഥി സംഘടന നിർമ്മിച്ചു നല്കിയ ബാഡ്മിന്റണ്‍  കോർട്ടിൽ ഷിൻസ്  ജോ ഷാജി,മാനുവൽ ജോർജ്ജ്, നോയൽ   ജോൺ  വർഗ്ഗീസ് ,റിൻന്റോ  ഐസക്ക്  എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾക്ക്  മെയ്  31വരെ പരിശീലനം നല്കുന്നത്.
ഫോൺ. 95444 95065.

Post a Comment

0 Comments