ad

Ticker

6/recent/ticker-posts

ചരിത്രം രചിച്ച്  തലവടി സിഎംഎസ് ഹൈസ്ക്കൂൾ ; വീണ്ടും നൂറിൽ നൂറ്.

തലവടി : പുതു ചരിത്രം രചിച്ച്  തലവടി കുന്തിരിയ്ക്കൽ സിഎംഎസ് ഹൈസ്ക്കൂൾ.1841ൽ സ്ഥാപിതമായ സിഎംഎസ് സ്കൂള്‍ ഹൈസ്ക്കൂൾ  ആയി ഉയർത്തപെട്ടത് 1983ൽ ആണ്.തലവടി സെന്റ് തോമസ് സിഎസ്ഐ ദൈവാലയത്തിന്റെ ഉടമസ്ഥതയിൽ ഉള്ള ഈ  സ്കൂളിൽ  2024 ൽ ആണ്  പൂർവ്വ വിദ്യാർത്ഥി സംഘടന രൂപീകരിക്കുവാൻ സാധിച്ചത്.സ്ക്കൂളിന്റെ സമഗ്രമായ വികസനവും വിദ്യാർത്ഥികളുടെ പഠന  നിലവാരം ഉയര്‍ത്താന്‍  ആവശ്യമായ  സഹായങ്ങൾ ചെയ്തു കൊടുക്കുന്നതിന് ലക്ഷ്യമിട്ടാണ് പൂർവ്വ വിദ്യാർത്ഥി സംഘടന രൂപീകരിച്ചത്.

സി.എസ്.ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ് കെ ഉമ്മൻ ( രക്ഷാധികാരി ) ,റവ. മാത്യൂ  ജിലോ നൈനാൻ (പ്രസിഡന്റ്),  ബെറ്റി ജോസഫ്  ( വൈസ് പ്രസിഡന്റ് ), ഡോ. ജോൺസൺ വി ഇടിക്കുള ( സെക്രട്ടറി ), എബി മാത്യു ചോളകത്ത് ( ട്രഷറാർ ), ഹെഡ് മാസ്റ്റർ റെജിൽ സാം മാത്യൂ ( കൺവീനർ )എന്നിവരടങ്ങിയ 14  അംഗ കമ്മിറ്റി പൂർവ്വ വിദ്യാർത്ഥി സംഘടനയ്ക്ക് നേതൃത്വം നൽകുന്നു.സംഘടനയുടെ നേതൃത്വത്തില്‍ നിരവധി ക്ഷേമ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

എസ്എസ് എൽസി  പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് പരീക്ഷ മാർഗ്ഗ നിർദ്ദേശക സെമിനാർ നടത്തിയിരുന്നു.2021ന് ശേഷം എല്ലാ വിഷയങ്ങൾക്കും എ പ്ളസ് ഗ്രേഡ്  നേടുന്നത് ഇത്തവണയാണ്.13-ാം വർഷം ആണ് തുടർച്ചയായി  നൂറ് ശതമാനം വിജയം കരസ്ഥമാക്കുന്നത്.

എല്ലാ വിഷയങ്ങൾക്കും എ പ്ളസ് ഗ്രേഡ്  നേടിയ  ജോസ്മി   അന്ന വർഗ്ഗീസിനെ  ഫോർമർ സ്റ്റുഡന്റസ് അസോസിയേഷന്‍ അനുമോദിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

Post a Comment

0 Comments