ad

Ticker

6/recent/ticker-posts

MLA കെ കെ രമ യുടെയും ചോറോട് ഗ്രാമപഞ്ചായത്ത് 18 ആം വാർഡ് മെമ്പർ ആബിദ യുടെയും നിരന്തര ഇടപെടൽ ഫലം കണ്ടു .


ചോറോട് ഗ്രാമപഞ്ചായത്ത് 18 ആം വാർഡിൽ  നാലുവർഷത്തോളമായി ആമതോടുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ  നിരന്തരമായ  ഇടപെടുകൾ നടത്തുകയായിരുന്നു18 ആം വാർഡ് മെമ്പർ ആബിദ.  മൂന്നുപ്രാവശ്യം തിരുവനന്തപുരത്ത് പോയി വാർഡ് ബ്ലോക്ക് മെമ്പർമാർ മന്ത്രിയെ നേരിട്ട് കാണുകയും പ്രദേശവാസികളുടെ  പ്രയാസങ്ങൾ നേരിട്ട് ബോധ്യപ്പെടുത്തുകയും ചെയ്തു,  കാലവർഷം വരുമ്പോൾ ഈ പ്രദേശത്തുകാർക്ക് ആശങ്കയാണ്, ഇഴ ജന്തുക്കളുടെ ശല്യവും , പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാൻ പറ്റാതെ തോടിൽ നിന്ന് വെള്ളം കയറി പ്രയാസപ്പെടുന്ന മത്സ്യത്തൊഴിലാളികൾഅടക്കമുള്ള കുടുംബങ്ങൾ ഇടതിങ്ങി പാർക്കുന്ന ഈ പ്രദേശത്ത് നഗരസഞ്ചയം പദ്ധതിയിൽ ഉൾപ്പെടുത്തി 60 ലക്ഷം രൂപ വകവിരുത്തി ഫണ്ടുകൾ വെച്ചിട്ടുണ്ടെങ്കിലും ചില സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അത് ചെലവഴിക്കാൻ സാധിച്ചില്ല ,എന്നാൽ വാർഡ് മെമ്പർ ആബിദയുടെ നിരന്തര ഇടപെടൽ ഇപ്പോൾ ഫലം കണ്ടിരിക്കുകയാണ് , ഒന്നരക്കോടി വകയിരുത്തിആമത്തോട് സൈഡ് കെട്ടി സംരക്ഷിക്കുന്നതിന് അനുമതി ലഭിച്ചിരിക്കുകയാണ് ,ഇതോടെ  പ്രദേശത്തുകാർക്ക് ഒരു ചിരകാല അഭിലാഷമാണ് സാധ്യമാവുന്നത് അതിലേറെ ആശ്വാസകരവുമാണ് 

Post a Comment

0 Comments