തിരുവനന്തപുരം: തല മൊട്ടയടിച്ചവരുടെ ആഗോള സംഘടനയായ മൊട്ട ഗ്ലോബലിന്റെ നേതൃത്വത്തിൽ മെയ് 4ന് കാസർകോഡ് നിന്നും തുടക്കം കുറിച്ച ലഹരി വിരുദ്ധ സന്ദേശ കേരള യാത്ര സമാപിച്ചു. തിരുവനന്തപുരം സെക്രട്ടേറിയേറ്റ് പരിസരത്ത് നടന്ന ചടങ്ങ് അസി. എക്സൈസ് കമ്മീഷണർ പി.എസ് ഹരികുമാർ ഉദ്ഘാടനം നിർവഹിച്ചു.ഫൗണ്ടർ പ്രസിഡണ്ട് സജീഷ് കുട്ടനെല്ലൂർ അധ്യക്ഷത വഹിച്ചു.സംഘടന
അംഗം മ്യുസിയം എസ്. ഐ വിപിൻ ഗബ്രിയേൽ
മുഖ്യ സന്ദേശം നല്കി. പൊതു പ്രവർത്തക വാഹിദ നിസാർ, കോ-ഓർഡിനേറ്റർ എ പി
പ്രേംദത്ത്, ട്രഷറർ നിയാസ് പാറക്കൽ,
സെക്രട്ടറി അരുൺ ജി നായർ ,ഡോ.ജോൺസൺ വി.ഇടിക്കുള,വിനോദ് കുമാർ കല്ലമ്പലം, വി. സി വിനോദ് കോട്ടയം, അജയ് റോബിൻ,മണിലാൽ ശബരിമല, അഡ്വ. മജീദ് മണിശേരി, സുരേഷ് എറണാകുളം, ബ്രീതേഷ്, കെ. എസ് സനൂപ്, അഷ്റഫ് കോഴിക്കോട്, സാജിദ് പേരാമ്പ്ര,വിപിൻ ദാസ് പാലക്കാട്,സുനീഷ് അടിമാലി എന്നിവർ സംസാരിച്ചു.
കഴിഞ്ഞ വർഷം തൃശൂരിൽ ആദ്യമായി 25 മൊട്ടകൾ ഒന്നിച്ചപ്പോഴാണ് സംഘടന മാധ്യമ ശ്രെദ്ധ നേടിയത്.മൊട്ട ഗ്ലോബലിന്റെ
"സ്റ്റോപ്പ് ബോഡി ഷെയിമിങ്ങ് " ,"ഗ്ലോബൽ ബ്ലഡ് ഡോണെഷൻ ക്യാമ്പയിൻ" ,"സ്‌മൈൽ പ്ലീസ്" എന്നീ ക്യാമ്പയിനുകൾ ഏറെ ജന ശ്രദ്ധ നേടിയിരുന്നു.
0 Comments