ad

Ticker

6/recent/ticker-posts

തലവടി കുന്തിരിക്കൽ സിഎംഎസ് ഹൈസ്ക്കൂൾ പൂർവ . വിദ്യാർത്ഥി സംഘടന റവ. തോമസ് നോർട്ടൻ പ്രതിഭാ പുരസ്ക്കാരം സമ്മാനിച്ചു.

എടത്വാ : തലവടി കുന്തിരിക്കൽ സിഎംഎസ് ഹൈസ്ക്കൂൾ പൂർവ . വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ  ഏർപ്പെടുത്തിയ റവ. തോമസ് നോർട്ടൻ പ്രതിഭാ പുരസ്ക്കാരം ജോസ്മി അന്ന വർഗ്ഗീസിന്  സമ്മാനിച്ചു. റവ. തോമസ് നോർട്ടൻ നഗറിൽ നടന്ന ചടങ്ങിൽ ജനറൽ കൺവീനർ മാത്യൂസ് പ്രദീപ് ജോസഫ് അധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് റവ മാത്യൂ പി.ജോർജ് ഉദ്ഘാടനം ചെയ്തു. 8000.00രൂപയും  ഫലകവും അടങ്ങിയ പുരസ്കാരം എടത്വ ഗ്രാമ പഞ്ചായത്ത് അംഗവും  സംഘടന  വൈസ് പ്രസിഡന്റ് ആയ  ബെറ്റി ജോസഫ്,സൂസമ്മ കെ  ഉമ്മൻ എന്നിവർ ചേർന്ന്  സമ്മാനിച്ചു.ഈ വർഷം എസ്എസ്എൽസി പരീക്ഷയിൽ മികച്ച നിലവാരത്തോടെ വിജയികളായവർക്കുള്ള  ഉപഹാരം പ്രധാന അധ്യാപകൻ റെജിൽ സാം മാത്യു സമ്മാനിച്ചു.



ബാഡ്മിന്റൺ പരിശീലന കളരിയ്ക്ക്   നേത്യത്വം നല്‍കിയ ഷിൻസ് ജോ ഷാജി, ജേക്കബ്  കെ ഈപ്പൻ,നോയൽ ജോൺ  വർഗ്ഗീസ് ,റിൻന്റോ  ഐസക്ക് എന്നിവരെ  സ്കൂൾ ഉപദേശക സമിതി അംഗങ്ങളായ ജേക്കബ് ചെറിയാൻ,സജി ഏബ്രഹാം എന്നിവർ ചേർന്ന് ആദരിച്ചു.വണ്ടർ  ബീറ്റ്സ് പ്രി പ്രൈമറി  നേഴ്സറി സ്കൂളായ വണ്ടർ ബീറ്റീസിൽ പ്രവേശനം നേടിയ വിദ്യാര്‍ഥികൾക്ക് ഉള്ള കിറ്റുകൾ വി.പി സുജീന്ദ്ര ബാബു വിതരണം ചെയ്തു. 




കുട്ടനാട് താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പൂർവ്വ വിദ്യാർത്ഥി സംഘടന ഓഡിറ്റർ  അഡ്വ.ഐസക്ക് രാജുവിനെ ആദരിച്ചു.  ജനറൽ സെക്രട്ടറി ഡോ ജോൺസൺ വി.ഇടിക്കുള, ട്രഷറർ എബി മാത്യു ചോളകത്ത്,വണ്ടർ ബീറ്റ്സ് കൺവീനർ ജിബി ഈപ്പൻ,അദ്ധ്യാപകരായ സൂസൻ വി.ഡാനിയേൽ,ആൻസി ജോസഫ്,സാനി എം.ചാക്കോ,സുഗു ജോസഫ്,സാറാമ്മ ലൂക്കോസ്,റോബി തോമസ്,എം. കെ സംഗീത,എ കൊച്ചുമോൾ,ആൽബിൻ സാറ ഡേവിഡ്,എസ് നിഷ റെജീന സാമുവൽ,ജോബിൻ ജോൺസൺ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments