ad

Ticker

6/recent/ticker-posts

മലപ്പുറം കോട്ടക്കലിൽ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

കോട്ടക്കൽ: ഇന്ന് (10-07-2025) കോട്ടക്കൽ പൊലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടർ സംഗീത് പുനത്തിൽ, എസ്.ഐ സൈഫുള്ള എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 520 ഗ്രാം കഞ്ചാവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു.
കോട്ടക്കൽ ചങ്കൂവട്ടി ഔഷധി റോഡിലാണ് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന ഇവരെ പൊലീസ് പിടികൂടിയത്. KL 10 AH 5630 നമ്പറുള്ള ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന പ്രതികളെ നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് മിന്നല്‍ റെയ്ഡ് നടത്തിയത്.
1. ഉസ്മാൻ (49), അലി വിക്റ്റ് കാട്ടികുളങ്ങര ഹൗസ്, ചേങ്ങോട്ടൂർ, നീട്ടിച്ചിറ
2. ഈനാമുൽ ഹഖ് (33), മക്കരം അലിയുടെ മകൻ, കരയിപ്പാം, മറിഗാവോൺ, ആസാം, എന്നിവരാണ് 
അറസ്റ്റിലായവർ. ഇവരെ കഞ്ചാവ് കൈവശം വെച്ചതിനായി എൻ.ഡി.പി.എസ് നിയമപ്രകാരം അറസ്റ്റുചെയ്തതായും, തുടര്‍ നടപടി തുടരുന്നതായും പൊലീസ് അറിയിച്ചു.

Post a Comment

0 Comments